തെരുവ്‌നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി ഭിക്ഷാടകന്‍ ! മനസ്സു നിറയ്ക്കുന്ന വീഡിയോ വൈറലാകുന്നു…

കോവിഡ് കാലത്ത് ലോകജനതയില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്. ഈ അവസ്ഥയിലും പലയിടത്തു നിന്നും നന്മയുടെ കാഴ്ചകള്‍ വരുന്നത് ഒരു പ്രതീക്ഷയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശാന്ത നന്ദയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

ഒരു ഭിക്ഷാടകന്‍ തനിക്ക് കിട്ടിയ ഭക്ഷണത്തില്‍ പങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ പാത്രത്തിലാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Related posts

Leave a Comment