ഭിക്ഷയാചിക്കുന്ന പെണ്‍കുട്ടി നല്ല കലക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കണ്ട് അമ്പരന്ന് അനുപം ഖേര്‍ ! പഠിക്കാന്‍ സഹായിക്കാമെന്ന് താരത്തിന്റെ ഉറപ്പ്;വീഡിയോ വൈറല്‍…

നേപ്പാള്‍ യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഭിക്ഷ യാചിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ അനുപം ഖേര്‍. നല്ല ഒഴുക്കുള്ള ഇംഗ്ലീഷില്‍ പെണ്‍കുട്ടി സംസാരിച്ചതാണ് അനുപം ഖേറിനെയും ആരാധകരെയും ഞെട്ടിച്ചത്. പെണ്‍കുട്ടി ഇംഗ്ലീഷില്‍ ഭിക്ഷ ചോദിച്ചത് അക്ഷരാര്‍ഥത്തില്‍ അനുപം ഖേറിനെ ഞെട്ടിച്ചുകളഞ്ഞു. തുടര്‍ന്ന് കുട്ടിയോട് കൂടുതല്‍ കാര്യങ്ങള്‍ താരം ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയില്‍ നിന്നു നേപ്പാളിലെത്തിയതാണ് ആരതി എന്ന പെണ്‍കുട്ടി. കാഠ്മണ്ഡുവിലെ ഒരു ക്ഷേത്രത്തിനു മുന്നില്‍ വച്ചാണ് അനുപം ഖേര്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. താരത്തോടു ഇംഗ്ലീഷില്‍ പണം ആവശ്യപ്പെടുകയും സെല്‍ഫി എടുക്കാനുള്ള ആഗ്രഹം പറയുകയും ചെയ്തു. ഇതോടെ താരം പെണ്‍കുട്ടിയോടു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്‌കൂളില്‍ പോകുന്നില്ലെന്നും ഭിക്ഷയെടുത്താണ് ജീവിക്കുന്നതെന്നും കുട്ടി പറയുമ്പോള്‍ എങ്ങനെയാണ് ഇംഗ്ലീഷ് പഠിച്ചതെന്ന് ഖേര്‍ ചോദിക്കുന്നു. ഭിക്ഷ യാചിക്കാന്‍ വേണ്ടിയാണ് കുറച്ചു കുറച്ചായി ഇംഗ്ലീഷ് പഠിച്ചതെന്നും അങ്ങനെ…

Read More

നോട്ടു നിരോധനത്തെത്തുടര്‍ന്ന് ഉപയോഗശൂന്യമായിപ്പോയ 65000 രൂപ ചിന്നക്കണ്ണിന് തിരികെക്കിട്ടി ! നന്ദി പറഞ്ഞ് കാഴ്ചയില്ലാത്ത യാചകന്‍…

നോട്ടു നിരോധനത്തെത്തുടര്‍ന്ന് ആകെയുണ്ടായിരുന്ന സമ്പാദ്യമായ 65,000 രൂപ വിലയില്ലാതായിപ്പോയതിന്റെ ദുരവസ്ഥയിലായിരുന്നു ചിന്നക്കണ്ണ് എന്ന യാചകന്‍. കാഴ്ചയില്ലാത്തതിനാല്‍ കൃത്യസമയത്ത് നോട്ട് മാറ്റിയെടുക്കാനൊന്നും ചിന്നക്കണ്ണി(70)ന് സാധിച്ചില്ല. ഇപ്പോള്‍ ആ 65,000ത്തിനു പകരമായി അത്രയും തുക ചിന്നക്കണ്ണിനെ തേടിയെത്തിയിരിക്കുകയാണ്. ചെന്നൈ സ്വദേശിയാണ് കാഴ്ചശേഷിയില്ലാത്ത യാചകന് സമ്മാനമായി ഇത്രയും തുക നല്‍കിയത്. തന്റെ വര്‍ഷങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട വ്യഥയിലായിരുന്നു കൃഷ്ണഗിരിയിലെ ചിന്നക്കണ്ണ്. വര്‍ഷങ്ങള്‍കൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് പഴയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിഞ്ഞമാസം കളക്ടറേറ്റില്‍ സഹായമഭ്യര്‍ഥിച്ചെത്തിയപ്പോഴാണ് വാര്‍ത്തയായത്. ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ കണ്ടാണ് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എഴുപതുകാരന്‍ സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നല്‍കിയത്. സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.കൃഷ്ണഗിരി കളക്ടര്‍ വി. ജയചന്ദ്രഭാനു റെഡ്ഡി ചെക്ക് കൈമാറി.

Read More

പത്തു തലയാ ഇവന്…തനി രാവണന്‍ ! വാട്‌സ് ആപ്പ് വഴി ഭിക്ഷയാചിച്ച യുവാവിനെ ദുബായ് പോലീസ് പൊക്കി…

പലതരം ഭിക്ഷക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വാട്‌സ്ആപ്പ് വഴി ഭിക്ഷചോദിക്കുന്ന ഒരാളെക്കുറിച്ച് ഒട്ടുമിക്കവരും ആദ്യമായാവും കേള്‍ക്കുക. വാട്‌സ്ആപ്പ് വഴി ഭിക്ഷയാചിച്ച അറബ് പൗരനെയാണ് ഇപ്പോള്‍ ദുബായ് പോലീസ് പൊക്കിയിരിക്കുന്നത്. അറസ്റ്റിലായ ആളുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഓണ്‍ലൈനിലൂടെ ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകളോട് പ്രതികരിക്കരുതെന്നും അവ തട്ടിപ്പിനുള്ള ശ്രമമാകാന്‍ സാധ്യതയുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി. ദുരിതകഥകളും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ച് പണം വാങ്ങുന്ന പ്രവണതകള്‍ റമദാന്‍ മാസത്തില്‍ കൂടുതലാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. റമദാന്‍ ആരംഭം മുതല്‍ ഭിക്ഷാടനത്തിനെതിരെ ശക്തമായ നടപടിയാണ് യുഎഇയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. സംഘടിത ഭിക്ഷാടനവും ഭിക്ഷാടനത്തിനായി പ്രൊഫഷണല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും കുറ്റകരമാണെന്നും വലിയ ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഭിക്ഷാടനത്തിനായി വിദേശത്ത് നിന്ന് ആളുകളെ എത്തിക്കുന്നവര്‍ക്ക് 1,00,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read More

ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോയെന്ന് ചായക്കടക്കാരന്‍ ! പിച്ചക്കാരന്റെ പ്രതികരണം കണ്ട് ചായക്കടക്കാരന്റെ ബോധം പോയി;വീഡിയോ കാണാം…

യാചകരില്ലാത്ത നാടുകള്‍ അപൂര്‍വമാണ്. എന്നിരുന്നാലും ഇത് തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഒരു പക്ഷെ ഇന്ത്യയില്‍ ആയിരിക്കും. അധ്വാനിക്കാന്‍ ആരോഗ്യമുണ്ടായിട്ടും പിച്ചയെടുത്തു തിന്നുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. മാത്രമല്ല ഇവരില്‍ പലരുടെയും കയ്യില്‍ വലിയ സംഖ്യ സമ്പാദ്യവുമുണ്ടാവും. ഇത്തരത്തിലുള്ള ഒരു പിച്ചക്കാരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചായ ചോദിച്ച പിച്ചക്കാരനോട് ക്യാഷ് ഉണ്ടോ എന്ന് ചോദിച്ചത് മാത്രം ചായക്കടക്കാരന് ഓര്‍മയുള്ളൂ. എന്നാല്‍ പിച്ചക്കാരന്‍ പോക്കറ്റില്‍ നിന്ന് എടുത്ത പണം കണ്ട് ചായക്കടക്കാരന്റെ കണ്ണു തള്ളിയെന്നു പറഞ്ഞാല്‍ മതിയല്ലോ. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Read More

പ്രസവവേദന കഠിനമായപ്പോള്‍ നടുറോഡില്‍ കുഴഞ്ഞു വീണ് യുവതി ! ഏവരും നോക്കി നില്‍ക്കെ അവരുടെ അടുത്തേക്ക് പാഞ്ഞെത്തിയ ഭിക്ഷക്കാരി ചെയ്തത്…

നടുറോഡില്‍ പ്രസവവേദന കൊണ്ട് കുഴഞ്ഞു വീണ യുവതിയ്ക്ക് തുണയായത് ഭിക്ഷക്കാരി. ഉത്തര കര്‍ണാടകയിലെ രേയ്ച്ചൂര്‍ ജില്ലയിലെ മനവെയില്‍ ആണ് സംഭവം.പൂര്‍ണ ഗര്‍ഭിണി നടു റോഡില്‍ കുഴഞ്ഞു വീഴുന്നത് കണ്ടു ഓടിയെത്തിയ യാചകിയായ 60 കാരിയാണ് പ്രസവമെടുത്തത്. അമ്മയും കുഞ്ഞു സുഖമായിരിക്കുന്നു. ഹൃദയം കൊണ്ടുള്ള ഈ ഊഷ്മള സ്‌നേഹം ഈ ഊഷ്മള സ്‌നേഹം ദേശീയ മാധ്യമങ്ങളില്‍ പോലു വലിയ വാര്‍ത്തയായിരിക്കുന്നു. മുപ്പതു കാരിയായ എല്ലമ്മ ആണു നടുറോഡില്‍ പ്രസവിച്ചത്. കര്‍ഷകനായ റമണ്ണയുടെ ഭാര്യയാണ് എല്ലമ്മ. മൂന്നു ആണ് കുട്ടികളുടെ അമ്മയാണ് എല്ലമ്മ. പെണ്ണ് കുട്ടി വേണമെന്ന ആഗ്രഹത്തോടെ ആണ് എല്ലമ വീണ്ടും ഗര്‍ഭം ധരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് എല്ലമ്മ ചികിത്സ തേടിയത്. 36 ആഴ്ച പൂര്‍ത്തിയായത്തോടെ റിന്‍സില്‍ പോകാന്‍ ഡോക്ടര്‍ നിര്‍ബന്ധിച്ചു. അങ്ങനെ രാമണ്ണ ഭാര്യയും കൂട്ടി അവിടേക്കു പോയി. അവിടത്തെ ഡോക്ടര്‍മാരെ കണ്ട് തിരികെ വീട്ടിലേക്ക്…

Read More

മുമ്പ് ജീവിതം പുലര്‍ത്തിയിരുന്നത് അമ്പലങ്ങളില്‍ ഭിക്ഷയെടുത്ത് ! ഇന്ന് നാലാളറിയുന്ന ബിസിനസുകാരന്‍; വെങ്കിട്ടരാമനെക്കുറിച്ചറിയാം…

ചിലരുടെ ജീവിതം മാറുന്നത് ഒരൊറ്റ നിമിഷം കൊണ്ടാണ്. എട്ടു മാസങ്ങള്‍ക്കു മുമ്പു വരെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഭിക്ഷ എടുത്തും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയുമായിരുന്നു വെങ്കിട്ടരാമന്‍ ജീവിതം മുമ്പോട്ടു നീക്കിയിരുന്നത്. എന്നാല്‍ 2020 വെങ്കിട്ടരാമനെ ഒരു ബിസിനസുകാരന്‍ ആക്കി. ഇപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ ടി സ്റ്റോള്‍ നടത്തുകയാണ് വെങ്കിട്ടരാമന്‍ തന്റെ ജീവിതം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞത്. എന്ന് ഈ 39 കാരന്‍ പറയും. ലോക്ഡൗണ്‍ സമയത്താണ് തമിഴ്‌നാട്ടിലെ ഈറോഡിലെ ജെകെകെഎന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറായ പി നവീന്‍ കുമാര്‍ വെങ്കിട്ടരാമനെ കണ്ടെത്തുന്നത്. ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷ എടുക്കുകയായിരുന്നു. അപ്പോള്‍ വെങ്കിട്ടരാമന്‍ താന്‍ ഒരു മദ്യപാനി ആയിരുന്നുവെന്നും അക്കാരണത്താല്‍ തന്നെ ഭാര്യയും മക്കളും ഉപേക്ഷിച്ചതായും വെങ്കിട്ടരാമന്‍ പറയുന്നു. ആളുകള്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി വരുന്ന ഭക്ഷണവുമായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പലപ്പോഴും…

Read More

തെരുവ്‌നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കി ഭിക്ഷാടകന്‍ ! മനസ്സു നിറയ്ക്കുന്ന വീഡിയോ വൈറലാകുന്നു…

കോവിഡ് കാലത്ത് ലോകജനതയില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്. ഈ അവസ്ഥയിലും പലയിടത്തു നിന്നും നന്മയുടെ കാഴ്ചകള്‍ വരുന്നത് ഒരു പ്രതീക്ഷയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ സുശാന്ത നന്ദയാണ് 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ഭിക്ഷാടകന്‍ തനിക്ക് കിട്ടിയ ഭക്ഷണത്തില്‍ പങ്ക് തെരുവ് നായ്ക്കള്‍ക്ക് പകുത്തുകൊടുക്കുന്നത് വീഡിയോയില്‍ കാണാം. ഇയാളുടെ പാത്രത്തിലാണ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ 4000ത്തോളം പേരാണ് വീഡിയോ കണ്ടത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഭിക്ഷാടകനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

Read More

യാചകന്റെ പണവും അടിച്ചെടുത്ത് ചെരുപ്പുകുത്തി സ്ഥലംവിട്ടു ! അന്വേഷണം ആരംഭിച്ച് പോലീസ്;ആലപ്പുഴയില്‍ നടന്ന സംഭവം ഇങ്ങനെ…

പിച്ചച്ചട്ടിയില്‍ കൈയ്യിട്ടു വാരുക എന്ന പദപ്രയോഗം അന്വര്‍ഥമാക്കുകയാണ് ആലപ്പുഴയില്‍ നടന്ന ഒരു സംഭവം. ഭിക്ഷാടകന്റെ പണവുമായി ചെരുപ്പുകുത്തി മുങ്ങി. ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചു ആലപ്പുഴ ഗവ. എല്‍.പി.സ്‌കൂളില്‍ കഴിയുന്ന ഭിക്ഷാടകന്റെ പണമാണ് നഷ്ടപ്പെട്ടത്. അതിനിടയില്‍ പണം പോയ സഞ്ചി പരതിയപ്പോള്‍ രണ്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ കണ്ടുകിട്ടി. ഇയാള്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇവ എവിടെനിന്ന് കിട്ടിയതാണെന്ന് അറിയില്ല. എന്നാല്‍, മേല്‍വിലാസമുണ്ട്. കായംകുളം ഗോവിന്ദമുട്ടം പുത്തന്‍തറയില്‍ അശ്വനിലാലിന്റേതാണ് ഒരു ലൈസന്‍സ്. മറ്റൊന്ന് പി.എ.രതീഷ്, പുത്തന്‍വീട്, കൊമ്മാടി, ആലപ്പുഴ എന്ന മേല്‍വിലാസത്തിലും ഉള്ളതാണ്. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ പരിസരത്ത് ചെരുപ്പുകുത്തിയായിരുന്നയാളാണ് പണവുമായി കടന്നുകളഞ്ഞത്. സൗത്ത് പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയിട്ടില്ല. നിരവധി 2,000 രൂപ നോട്ടുകളാണ് യാചകന്റെ പക്കലുണ്ടായിരുന്നതെന്നാണ് വിവരം. കോവിഡ് മുന്‍കരുതലുമായി ബന്ധപ്പെട്ട് അലഞ്ഞുതിരിയുന്ന 12 പേരെയാണ് എല്‍.പി.സ്‌കൂളില്‍ താമസിപ്പിച്ചിരിക്കുന്നത്.

Read More

ഭിക്ഷാടകരെ ഗെറ്റൗട്ട് അടിച്ച് കരുനാഗപ്പള്ളി ! കടകളുടെയോ വീടുകളുടെയോ പരിസരത്ത് നാടോടികള്‍ ഉള്‍പ്പെടെയുള്ളവരെ അടുപ്പിക്കേണ്ടയെന്ന തീരുമാനവുമായ നാട്ടുകാര്‍…

സംസ്ഥാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നാടോടികള്‍ക്കും ഭിക്ഷാടകര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ജാസ്മിനെന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത് . ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കരുനാഗപ്പള്ളി എന്ന ഫേസ്ബുക് പേജ് മുന്‍കൈ എടുത്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇനി മുതല്‍ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ ഒരു അന്യ സംസ്ഥാന ഭിക്ഷാടകാര്‍ക്കും ഒരു സഹായവും നല്‍കേണ്ടതില്ല എന്നതാണ് നാട്ടുകാരുടെ തീരുമാനം. കുട്ടികളേയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രികരിച്ച് ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങള്‍ വര്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാട്ടുകാര് ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ഭിക്ഷാടകര്‍ക്കു പണം നല്‍കി പ്രോത്സാഹിപ്പിക്കരുതെന്നും ഭക്ഷണത്തിന് വേണ്ടിയാണ് യാചിക്കുന്നതെങ്കില്‍ കാഴ്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പദ്ധതിയായ ഭക്ഷണം നിറച്ച ഫ്രിഡ്ജിന്റെ വിശദാംശങ്ങള്‍ നല്‍കുക എന്നും മരുന്നാണ് ആവശ്യമെങ്കില്‍ താലൂക് ആശുപത്രിയിലേക്ക് അയക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്തിടെ…

Read More

ക്ഷേത്രത്തിന് എട്ടു ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധയാചകന്‍ ! ആരോഗ്യം നശിച്ചതോടെ പണത്തിന് ആവശ്യമില്ലെന്ന് തോന്നിയെന്ന് സംഭാവന നല്‍കിയ വൃദ്ധന്‍…

ആന്ധ്ര പ്രദേശിലെ വിജയവാഡയിലുള്ള ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡി എന്ന ഭിക്ഷക്കാരന്‍ സായിബാബ ക്ഷേത്രത്തിനു നല്‍കിയ സംഭാവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എട്ടു ലക്ഷം രൂപയാണ് ഇദ്ദേഹം സംഭാവനയായി നല്‍കിയത്. 73 വയസുള്ള ആളാണ് യാഡി റെഡ്ഡി. നാല്‍പ്പത് വര്‍ഷം റിക്ഷ വലിക്കുന്ന ജോലി ചെയ്തിരുന്ന ഇയാള്‍ സായി ബാബ ക്ഷേത്രത്തിന് ആദ്യം ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന് തോന്നി. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്‍കുവാന്‍ തീരുമാനിച്ചതെന്നും ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും തന്റെ വരുമാനം ഇരട്ടിയായി വര്‍ദ്ധിക്കുകയാണെന്നുമാണ് യാഡി പറയുന്നത്. ക്ഷേത്രത്തിന് പണം നല്‍കിയപ്പോള്‍ മുതലാണ് തന്റെ സമ്പാദ്യം വര്‍ദ്ധിക്കാന്‍ തുടങ്ങിയത് എന്നാണ് റെഡ്ഡിയുടെ അഭിപ്രായം. ‘എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട’ റെഡ്ഡി വ്യക്തമാക്കുന്നു. അദ്ദേഹം നല്‍കിയ പണം കൊണ്ട് ക്ഷേത്രത്തില്‍ ഗോശാല…

Read More