വ​ള​ർ​ത്തു​നാ​യ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ! ക​രു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: കോവിഡ് പ്രതിരോ ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ രോഗ ബാ​ധി​ത​ർ, നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ച്ച് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്.

കോ​വി​ഡ്ബാ​ധ മ​നു​ഷ്യ​രി​ൽ നി​ന്നു മൃ​ഗ​ങ്ങ​ളി​ലേ​ക്കു ബാ​ധി​ക്കാ​തി​രി​ക്കാ​ൻ പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ൽ പാ​ലി​ക്കേ​ണ്ട ക​രു​ത​ൽ​ന​ട​പ​ടി​ക​ൾ അ​ത​തു മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു ഉ​ട​മ​ക​ൾ​ക്കു ന​ൽ​കും.

അ​വ​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ഫോ​ണി​ലൂ​ടെ അ​ന്വേ​ഷി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ പ​രി​ശോ​ധ​ന സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും അ​ത​തു മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ വ​ഴി ല​ഭ്യ​മാ​കും.

ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ഇ​ട​പ്പാ​വൂ​ർ സ്വ​ദേ​ശി​യു​ടെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നാ​യ പൂ​ർ​ണ​ആ​രോ​ഗ്യ​വാ​നാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.

ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ 427 വീ​ടു​ക​ളി​ലെ പ​ക്ഷി​മൃ​ഗാ​ദി​ക​ളാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 299 വ​ള​ർ​ത്തു​നാ​യ​ക​ൾ, 48 വ​ള​ർ​ത്തു പൂ​ച്ച​ക​ൾ, 176 ക​ന്നു​കാ​ലി​ക​ൾ, 56 ക​റ​വപ​ശു​ക്ക​ൾ, 123 ആ​ടു​ക​ൾ, 2305 കോ​ഴി, താ​റാ​വു​ക​ൾ എ​ന്നി​വ​യാ​ണു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.

അ​വ​ധി ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. എ​ല്ലാ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ണ്. ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭ്യ​മാ​യ രാ​ത്രി​കാ​ല അ​ടി​യ​ന്ത​ര മൃ​ഗ​ചി​കി​ത്സാ​സേ​വ​ന​പ​ദ്ധ​തി​യും തു​ട​ർ​ന്നു വ​രു​ന്നു.

പ്ര​ത്യേ​ക രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കു നി​രീ​ക്ഷ​ണ​ത്തി​നും പ​രി​ശോ​ധ​ന​യ്ക്കു​മാ​യി ജി​ല്ലാ ക്ലി​നി​ക്ക​ൽ ലാ​ബ് പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ലു​ള്ള ഏ​വി​യ​ൻ ഡി​സീ​സ് ഡ​യ​ഗ്നോ​സി​സ് ലാ​ബ്, തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​നി​മ​ൽ ഡി​സീ​സ് എ​ന്നി​വ മു​ഖേ​ന സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന, പോ​സ്റ്റ്മോ​ർ​ട്ടം എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

കൊ​റോ​ണ​കാ​ല നി​രീ​ക്ഷ​ണ​ത്തി​നും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും ഈ ​ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് 9447391371, 9446560650, ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് 9446500490, 9496694944, മി​ൽ​മ 9446414418.

Related posts

Leave a Comment