തുടർച്ചയായ വീഴ്ചകൾ ;  ലോക്നാഥ് ബെഹ്റയുടെ പോലീസ് മേധാവി സ്ഥാനം തെറിച്ചേക്കും

തി​രു​വ​ന​ന്ത​പു​രം: തുടർച്ചയായ വീഴ്ചകളെത്തുടർന്ന് പഴികേൾക്കുന്നതിനാൽ പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.

ഈ ​ആ​വ​ശ്യം സിപിഐ ഉ​ൾ​പ്പ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ലി​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബെഹ്റയെ ഇ​നി​യും സം​ര​ക്ഷി​ക്കു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന വ്യ​ക്ത​മാ​യ സൂ​ച​ന ത​ന്നെ സിപിഎം നേ​താ​ക്ക​ൾ മുഖ്യമന്ത്രിയെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പോ​ലീ​സ് കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ സ്ഥിതിയിൽ ഇ​നി​യും തൽസ്ഥിതി തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ​യ്ക്ക് ഇ​പ്പോ​ഴു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന ത​ക​രാ​ർ വ​ർ​ധി​പ്പി​ക്കു​ക​യു​ള്ളു​വെ​ന്ന വാ​ദം പി​ണ​റാ​യിക്ക് മു​ന്നി​ൽ ശ​ക്ത​മാ​യി നി​ൽ​ക്കു​ക​യാ​ണ്. ത​ത്കാ​ലം ബെ​ഹ്റയെ ഡി​ജി​പി സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​ക്കൊ​ണ്ടു​ള്ള തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന കൃ​ത്യ​മാ​യ വി​വ​രം. ബെഹ്റ​യെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

നി​ല​വി​ലെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ എൻ.സി.അസ്താന ബി​എ​സ്എ​ഫ് ഡ​യ​റ​ക്ട​ർ സ്ഥാ​നം ഏ​റ്റെ​ടു​ത്ത് കേ​ന്ദ്ര​ത്തി​ലേ​ക്ക് പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ വിജിലൻസിന് നാഥനില്ലാത്ത അ​വ​സ്ഥ​യാ​ണ്. ഈ ​ഒ​ഴി​വി​ലേ​യ്ക്ക് പ​ക​രം നി​യ​മ​നം ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും സ്ഥ​ല​മാ​റ്റം. ഡിജിപി​മാ​രാ​യ എ.ഹേ​മ​ച​ന്ദ്ര​ൻ, ഋ​ഷി​രാ​ജ് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് ബെഹ്റയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വിയെന്ന നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഹേ​മ​ച​ന്ദ്ര​നോ​ടാ​ണ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി കോടിയേരി ബാലകൃഷ്ണന് ഉൾപ്പടെയുള്ളവർക്ക് താ​ത്പ​ര്യം. വ്യാഴാഴ്ച വൈകിട്ട് ആ​ഭ്യ​ന്ത​രവ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ അ​ടി​യ​ന്ത​രയോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

ഡിജിപി​യെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം മ​ന്ത്രി​മാ​രി​ൽ ചി​ല​രും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചു. ഈ ​നി​ല​ തു​ട​ർ​ന്നാ​ൽ സ​ർ​ക്കാ​രും പാ​ർ​ട്ടി​യും ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ ഒ​റ്റ​പ്പെ​ടു​മെ​ന്ന ശ​ക്ത​മാ​യ വാ​ദം ത​ന്നെ മന്ത്രിമാർ ഉന്നയിച്ചത്. ര​ണ്ടുവ​ർ​ഷം പി​ന്നി​ടു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന് പോ​ലീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

എം.​ജെ ശ്രീ​ജി​ത്ത്

Related posts