നവദമ്പതികള്‍ക്കൊപ്പം സാരിയില്‍ സുന്ദരിയായി മീനാക്ഷിയും നിറപുഞ്ചിരിയുമായി ദിലീപും കാവ്യയും! നീണ്ട ഇടവേളയ്ക്കുശേഷമുള്ള നടന്‍ ദിലീപിന്റെ കുടുംബചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിനുശേഷം നടന്‍ ദീലീപും കുടുംബവും പൊതുപരിപാടികളില്‍ പങ്കെടുക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഒന്ന് രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്, ഭാര്യ കാവ്യയ്ക്കും മകള്‍ മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ ഏറ്റവും പുതിയ കുടുംബചിത്രമാണ്. ദിലീപ് കുടുംബത്തോടെ ഒരു വിവാഹ ചടങ്ങില്‍ സംബന്ധിക്കുന്നതിന്റെ ചിത്രമായിരുന്നു അത്.

വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ, സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും നിറപുഞ്ചിരിയുമായി അരികില്‍ നില്‍ക്കുന്ന കാവ്യയെയും ദിലീപിനെയും ഫോട്ടോയില്‍ കാണാം. വളരെ നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് ദിലീപ് കുടുംബസമേതം പൊതുവേദിയില്‍ എത്തുന്നത് എന്നതാണ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാനുണ്ടായ സാഹചര്യം. മാത്രവുമല്ല, ദിലീപിന്റെ മകള്‍ മീനാക്ഷിയെ ആദ്യമായി സാരിയില്‍ കാണുന്ന ഒരു ചടങ്ങുകൂടിയായിരുന്നു അത്.

അതും ചിത്രത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. സിനിമാമേഖലയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി പങ്കെടുത്തിരുന്നെങ്കിലും കാവ്യയോ മകള്‍ മീനാക്ഷിയോ പങ്കെടുത്തിരുന്നില്ല. മീനാക്ഷി ചില ഡബ്‌സ്മാഷുകളിലൂടെ സോഷ്യല്‍മീഡിയകളില്‍ താരമായിരുന്നു.

എന്നാല്‍ കാവ്യ അടുത്തിടെയൊന്നും കാമറയ്ക്ക് മുന്നില്‍ എത്തിയിരുന്നില്ല. മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ എത്തി. നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. ദിലീപ് ഓണ്‍ലൈന്‍ പോലുള്ള ഫാന്‍സ് പേജുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്.

Related posts