പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ; ബം​ഗാ​ളി​ൽ തൂ​ത്തു​വാ​രി തൃ​ണ​മൂ​ൽ കോൺഗ്രസ്


കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​രു​മ്പോ​ള്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളേ​ക്കാ​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ബ​ഹു​ദൂ​രം മു​ന്നി​ൽ.

ആ​കെ​യു​ള്ള 928 ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ളി​ല്‍ 793 ഇ​ട​ത്തും ലീ​ഡ് ചെ​യ്യു​ന്ന​ത് തൃ​ണ​മൂ​ലാ​ണ്. ബി​ജെ​പി-22, കോ​ണ്‍​ഗ്ര​സ്-6, സി​പി​എം-1 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ് നി​ല.

ആ​കെ​യു​ള്ള 63,229 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ളി​ല്‍ 38,118 ഇ​ട​ത്തും തൃ​ണ​മൂ​ലാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ബി​ജെ​പി-5779, കോ​ണ്‍​ഗ്ര​സ്-1066, സി​പി​എം-1713 സീ​റ്റു​ക​ളി​ലു​മാ​ണ് മു​ന്നി​ല്‍.

പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ളി​ല്‍ ആ​കെ​യു​ള്ള 9730 സീ​റ്റു​ക​ളി​ൽ 8062 ഇ​ട​ത്തും തൃ​ണ​മൂ​ലാ​ണ് മു​ന്നി​ല്‍. ബി​ജെ​പി-769, കോ​ണ്‍​ഗ്ര​സ്-133, സി​പി​എം-129 എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ്.

ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 90 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം സീ​റ്റു​ക​ളും തൃ​ണ​മൂ​ല്‍ പി​ടി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ന​യി​ക്കു​ന്ന തൃ​ണ​മൂ​ല്‍ ഇ​ത്ത​വ​ണ​യും വ​ലി​യ വി​ജ​യം ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള സൂ​ച​ന​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പു​റ​ത്തു​വ​രു​ന്ന​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പു​ള്ള ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ബി​ജെ​പി, സി​പി​എം, കോ​ൺ​ഗ്ര​സ് എ​ന്നീ ക​ക്ഷി​ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​ണ്.

ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ 339 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ വോ​ട്ട​ണ്ണെ​ൽ കേ​ന്ദ്ര​ങ്ങ​ളി​ലും കേ​ന്ദ്ര​സേ​ന​യു​ടെ സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ദി​വ​സ​വും അ​തി​നു മു​ൻ​പും വ്യാ​പ​ക അ​ക്ര​മ​മാ​ണ് ബം​ഗാ​ളി​ൽ അ​ര​ങ്ങേ​റി​യ​ത്. അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ 30 പേ​ർ മ​രി​ച്ചെ​ന്നാ​ണ് ക​ണ​ക്ക്.

സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം ഗ​വ​ര്‍​ണ​ര്‍ സി.​വി. ആ​ന​ന്ദ​ബോ​സ് ദി​ല്ലി​യി​ലെ​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 80.71 ശ​ത​മാ​നം പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment