കൊറോണ ഭീതിയും തൊഴിലില്ലായ്മയും; ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു; വിവിധ മേഖലകൾ സ്തംഭിക്കുന്നു

കോ​ട്ട​യം: കൊ​റോ​ണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ മ​ട​ങ്ങു​ന്ന​തോ​ടെ ജി​ല്ല​യി​ലെ നി​ർ​മാ​ണ മേ​ഖ​ല അ​ട​ക്ക​മു​ള്ള വി​വി​ധ മേ​ഖ​ല​ക​ൾ സ്തം​ഭ​നാ​വ​സ്ഥ​യി​ൽ.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ച്ച​വ​ടം കു​റ​ഞ്ഞ​തും, രോ​ഗം പ​ട​രു​ന്ന​താ​യു​ള്ള ഭീ​തി പ​ട​ർ​ന്ന​തു​മാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ പ്രേ​രി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ നി​ന്നു അ​യ്യാ​യി​ര​ത്തി​ലേ​റെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യ​താ​യാ​ണു സൂ​ച​ന.

നി​ർ​മാ​ണ മേ​ഖ​ല​യി​ലും ഹോ​ട്ട​ൽ മേ​ഖ​ല​യി​ലു​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന​ത്. കെ​ട്ടി​ട​നി​ർ​മാ​ണ​വും മേ​സ്തി​രി​പ്പ​ണി​യും അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ൾ ഇ​വ​രാ​ണ് കൂ​ടു​ത​ലു​ള്ള​ത്.

ഇ​തു കൂ​ടാ​തെ​യാ​ണ് ഹോ​ട്ട​ലു​ക​ളി​ലെ സ്ഥി​തി. ഹോ​ട്ട​ലു​ക​ളി​ൽ സ​പ്ലൈ മു​ത​ൽ പാ​ച​കം വ​രെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്നു​ണ്ട്. കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ ക​ച്ച​വ​ട​വും വ​രു​മാ​ന​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​തോ​ടെ പ​ല ഹോ​ട്ട​ലു​ക​ളും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. ഇ​ത്ത​ര​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളെ വെ​ട്ടി​ക്കു​റ​ച്ച​ത് ആ​ദ്യം ബാ​ധി​ച്ച​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്.

ഇ​വ​രെ​യാ​ണ് ആ​ദ്യം പ​റ​ഞ്ഞു വി​ട്ട​ത്. ഇ​തി​നു പി​ന്നാ​ലെ ആ​രോ​ഗ്യ വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ധി​കൃ​ത​രും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി എ​ത്തി​യ​തോ​ടെ പ​ല​രും കൂ​ട്ട​ത്തോ​ടെ മടങ്ങുകയാ​യി​രു​ന്നു.

Related posts

Leave a Comment