ഇവർ കൈവയ്ക്കാത്ത മേഖലകളില്ല..! ഉ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ ഇ​നി ബം​ഗാ​ളി വാ​ദ്യ​മേ​ള​വും

kkd-bengali-lച​ങ്ങ​രം​കു​ളം : ഉ​ത്സ​വ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കാ​ൻ ഇ​നി ബം​ഗാ​ളി വാ​ദ്യ മേ​ള​വും. ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഉ​ത്സ​വ​ത്തി​നാ​ണ് ബം​ഗാ​ളി​ക​ളാ​യ യു​വാ​ക്ക​ളു​ടെ വ്യ​ത്യ​സ്ഥ​മാ​യ ബാ​ൻ​ഡ് മേ​ളം അ​ര​ങ്ങേ​റി​യ​ത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഉ​ത്സ​വ​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന വാ​ദ്യ​സം​ഘ​ത്തെ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കാ​റു​ള​ള ബാ​ൻ​ഡ് വാ​ദ്യ​ത്തോ​ട് സാ​മ്യ​മു​ള​ള ഈ ​ബം​ഗാ​ളി മേ​ളം കാ​ണാ​ൻ നൂ​റു​ക്ക​ണ​ക്കി​ന് പേ​രാ​ണ് എ​ത്തി​യ​ത്.

മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി ചെ​റു​തും വ​ലു​തു​മാ​യ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ങ്ങ​ളാ​ണ് സീ​സ​ണി​ൽ ന​ട​ക്കു​ക. നേ​ർ​ച്ച​ക​ളും പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ളും ഈ ​സീ​സ​ണി​ൽ ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ശി​ങ്കാ​രി​മേ​ളം, ബാ​ൻ​ഡ്മേ​ളം, ത​ന്പോ​റം, പ​ഞ്ചാ​രി​മേ​ളം തു​ട​ങ്ങി​യ വി​വി​ധ രീ​തി​യി​ലു​ള​ള മേ​ള​ങ്ങ​ൾ ഉ​ത്സ​വ​ത്തി​ന് കൊ​ഴു​പ്പേ​കാ​ൻ വി​വി​ധ ക​മ്മി​റ്റി​ക​ൾ വ​ൻ തു​ക മു​ട​ക്കി​യാ​ണ് കൊ​ണ്ടു വ​രു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ക​യ്യ​ട​ക്കി​യ ബം​ഗാ​ളി​ക​ളു​ടെ വാ​ദ്യ​മേ​ള​വും കേ​ര​ള​ത്തി​ലെ​ത്തി​യ​ത് കൗ​തു​ക​ത്തി​നൊ​പ്പം അ​ൽ​പം ആ​ശ​ങ്ക​യും പ​ങ്ക് വ​യ്ക്കു​ന്നു. ഉ​ത്സ​വ സീ​സ​ണ്‍ ക​ഴി​യും വ​രെ കേ​ര​ള​ത്തി​ൽ തു​ട​ർ​ന്ന് പ​ര​മാ​വ​ധി പ​രി​പാ​ടി​ക​ൾ എ​ടു​ത്ത് തി​രി​ച്ചു പോ​കാ​നാ​ണ് ബം​ഗാ​ളി ടീം ​ല​ക്ഷ്യ​മി​ടു​ന്ന​ത്.

Related posts