ഉണരൂ കോൺഗ്രസുകാരേ ..! ആർഎസ്എസ് ആക്രമണത്തെക്കുറിച്ച് കോ​ണ്‍​ഗ്ര​സ് ബോ​ധ​വാ​ൻ​മാ​രാ​ക​ണമെന്ന് പി ജയരാജൻ

p-jayarajanത​ല​ശേ​രി: അ​ധോ​ലോ​ക സം​ഘ​മാ​യാ​ണ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. പ​ത്താ​യ​ക്കു​ന്നി​ൽ കോ​ണ്‍​ഗ്ര​സും ആ​ർ​എ​സ്എ​സും ത​മ്മി​ൽ യാ​തൊ​രു രാ​ഷ്ട്രീ​യ പ്ര​ശ്ന​വു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണു ക​ട​യി​ൽ​ക​യ​റി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.   കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വാ​ൻ​മാ​രാ​ക​ണം. സി​പി​എം അ​ക്ര​മ​ത്തെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണു ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്താ​യ​ക്കു​ന്നി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ക​യ​റി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ എം.​സു​കു​മാ​ര​നെ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച ആ​ർ​എ​സ്എ​സു​കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ജ​യ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സി​സി​ടി​വി കാ​മ​റ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ ജ​യി​ലി​ട​ച്ച​തി​ന്‍​റെ വി​രോ​ധ​ത്തി​ലാ​ണു നി​ര​പ​രാ​ധി​യാ​യ റി​ട്ട. അ​ധ്യാ​പ​ക​നെ ക​ച്ച​വ​ട​സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ആ​ക്ര​മി​ച്ച​ത്.

ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു ത​ല​ശേ​രി ഇ​ന്ദി​ര​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന എം. ​സു​കു​മാ​ര​ന്‍​റെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധോ​ലോ​ക​സം​ഘ​മാ​യ ആ​ർ​എ​സ്എ​സി​നെ തു​റ​ന്നു​കാ​ട്ടു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി മൂ​ന്നി​നു ജി​ല്ല​യി​ലെ 206 കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​കീ​യ​കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പി ​ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts