ഇന്ത്യ പ്രധാന സുഹൃത്ത്; വിജയത്തിനു പിന്നാലെ ഹസീന

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന സു​ഹൃ​ത്താ​ണ് ഇ​ന്ത്യ​യെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന. തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി​ട്ടാ​ണ് അ​വ​ർ ഇ​തു പ​റ​ഞ്ഞ​ത്.

ബം​ഗ്ലാ​ദേ​ശ് രൂ​പം​കൊ​ണ്ട 1971ലും ​ബം​ഗ്ലാ​ദേ​ശ് സ്ഥാ​പ​ക​നും സ്വ​ന്തം പി​താ​വു​മാ​യ മു​ജീ​ബു​ർ റ​ഹ്മാ​ൻ വ​ധി​ക്ക​പ്പെ​ട്ട സ​മ​യ​ത്തും ഇ​ന്ത്യ​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. എ​ന്‍റെ കു​ടും​ബ​ത്തി​ന് അ​ഭ​യം ന​ല്കി​യ​ത് ഇ​ന്ത്യ​ണ്. മി​ക​ച്ച ബ​ന്ധ​മാ​ണ് ഇ​ന്ത്യ​യു​മാ​യി​ട്ടു​ള്ള​ത്. പ​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ഉ​ഭ​യ​ക​ക്ഷി​ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഹ​സീ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

300 അം​ഗ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ഞാ​യ​റാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​സീ​ന​യു​ടെ അ​വാ​മി ലീ​ഗ് പാ​ർ​ട്ടി 223 സീ​റ്റു​ക​ളി​ലും ജ​യി​ച്ചു. പ്ര​തി​പ​ക്ഷ ജാ​തീ​യ പാ​ർ​ട്ടി പ​തി​നൊ​ന്നി​ലും ബം​ഗ്ലാ​ദേ​ശ് ക​ല്യാ​ൺ പാ​ർ​ട്ടി ഒ​രു സീ​റ്റി​ലും ജ​യി​ച്ചു. 62 ഇ​ട​ത്ത് സ്വ​ത​ന്ത്ര​ർ​ക്കാ​ണു ജ​യം.

മു​ഖ്യ​പ്ര​തി​പ​ക്ഷ​മാ​യ ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ൽ പാ​ർ​ട്ടി (ബി​എ​ൻ​പി) തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. വോ​ട്ട​ർ​മാ​ർ പൊ​തു​വേ അ​വ​ഗ​ണി​ച്ച തെ​ര​ഞ്ഞെ​ടു​പ്പി​ൽ 40 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു പോ​ളിം​ഗ്.

ഹ​സീ​ന മൊ​ത്ത​ത്തി​ൽ അ​ഞ്ചാം ത​വ​ണ​യും തു​ട​ർ​ച്ച​യാ​യ നാ​ലാം ത​വ​ണ​യു​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. 1996 മു​ത​ൽ 2001 വ​രെ​യും 2009 മു​ത​ലു​മാ​ണ് അ​വ​രു​ടെ ഭ​ര​ണം.

Related posts

Leave a Comment