ഈ തോട്ടം തമിഴ്നാട്ടിലല്ല, നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് !കോ​ണ്‍​ട്രാ​ക്ട​ർ അരുണിന്‍റെ ബന്തി പാടം ഒരു പാട്പേർക്ക് ഒരു പാഠമാണ്…


വൈ​ക്കം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് തൊ​ഴി​ൽ ന​ഷ്ട​മാ​യ കോ​ണ്‍​ട്രാ​ക്ട​ർ ഉ​പ​ജീ​വ​ന​ത്തി​നാ​യി ബന്തി കൃ​ഷി ന​ട​ത്തു​ന്നു.​മ​റ​വ​ൻ​തു​രു​ത്ത് ക​ടൂ​ക്ക​ര ക​ള​പ്പു​ര​യ്ക്ക​ൽ അ​രു​ണ്‍ ശി​വ​ദാ​സാ(30)​ണ് വൈ​ക്കം ന​ഗ​ര​ത്തി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത 50 സെ​ന്‍റ് സ്ഥ​ല​ത്ത് ബന്തി കൃ​ഷി ന​ട​ത്തി​യ​ത്.

കോ​ണ്‍​ട്രാ​ക്ട​ർ ആ​യ അ​രു​ണ്‍ പ​ണി​ക​ൾ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. പ​ച്ച​ക്ക​റി ഉ​ൾ​പ്പ​ടെ​യു​ള്ള കൃ​ഷി​ക​ളെ പ​റ്റി ആ​ലോ​ചി​ച്ചെ​ങ്കി​ലും വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി പൂ​ കൃ​ഷി​യി​ലേക്കു തി​രി​യു​ക​യാ​യി​രു​ന്നു.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു കി​ഴ​ക്കു​ഭാ​ഗ​ത്ത് ന​ർ​ത്ത​കി തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പു​ര​യി​ട​ത്തി​ലാ​ണ് ബന്തി പൂ​ക്ക​ൾ പ​രി​മ​ളം പ​ര​ത്തു​ന്ന​ത്.

കാ​ടു പി​ടി​ച്ചു കി​ട​ന്ന പു​ര​യി​ടം ഏ​റെ അ​ധ്വാ​നം ന​ട​ത്തി​യാ​ണ് അ​രു​ണ്‍ കൃ​ഷി​യി​ട​മാ​ക്കി​യ​ത്. ദി​വ​സേ​ന പ​ത്തു കി​ലോ​യി​ല​ധി​കം ബെ​ന്തി പൂ​ക്ക​ളാ​ണ് പു​ന്തോ​ട്ട​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്.

സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​ള്ള പൂക്ക​ട​ക്കാ​ർ അ​രു​ണി​ന്‍റെ പൂക്ക​ൾ ഏ​റെ താ​ൽ​പ​ര്യ​ത്തോ​ടെ​യാ​ണ് വാ​ങ്ങു​ന്ന​ത്. ആ​വ​ശ്യപ്പെടു​ന്ന​വ​ർ​ക്കൊ​ക്കെ പൂ​ ന​ൽ​കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പൂ​ കൃ​ഷി വി​പു​ലീ​ക​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഈ ​യു​വാ​വ്.

അ​രു​ണി​ന്‍റെ ബന്തി തോ​ട്ട​ത്തെ​ക്കു​റി​ച്ചു കേ​ട്ട​റി​ഞ്ഞു നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബ​ങ്ങ​ളും​ പൂന്തോ​ട്ട​ത്തി​ലെത്തു ന്നു​ണ്ട്.

വൈ​ക്ക​ത്തെ മ​ണ്ണി​ൽ തി​ങ്ങി വ​ള​ർ​ന്ന് പൂ​വ​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ബന്തി തോ​ട്ടം കാ​ണു​ന്പോ​ൾ ത​മി​ഴ്നാ​ട്ടി​ലെ ഏ​തോ പൂ​പ്പാ​ട​ത്ത് എ​ത്തി​യ പ്ര​തീ​തി​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment