ഭ​ക്ഷ​ണ​വി​ത​ര​ണ​ക്കാ​ർ​ക്ക് വി​ല​ക്ക്, മ​ദ്യ​ത്തി​ന് സ്വാ​ത​ന്ത്ര്യം ‌! ബി​വ​റേ​ജ​സ് വി​ല്പ​ന​ശാ​ല​ക​ൾ​ക്കു മു​മ്പില്‍ നി​ല്പ് സ​മ​രം ആ​റി​ന്…

പ​ത്ത​നം​തി​ട്ട: കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ വൈ​കു​ന്ന​തി​നെ​തി​രെ ആ​റി​ന് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്പോ​ൾ കാ​റ്റ​റിം​ഗ് മേ​ഖ​ല​യോ​ടു മാ​ത്രം സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

ഓ​ഡി​റ്റോ​റി​യ​ങ്ങ​ളു​ടെ വ​ലി​പ്പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ൾ​ക്ക് കാ​റ്റ​റിം​ഗ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണം. ‌കാ​റ്റ​റിം​ഗ് രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ബാ​ങ്കു​ക​ൾ കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ന​ൽ​ക​ണം.

വാ​യ്പ തി​രി​ച്ച​ട​വി​ന് ആ​റു​മാ​സ​ത്തെ കാ​ല​താ​മ​സം അ​നു​വ​ദി​ക്ക​ണം. ചെ​റു​കി​ട വ്യാ​പ​ര മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​രം​ഗ​ത്തു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക്ഷേ​മ​നി​ധി സൗ​ക​ര്യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ‌

ആ​റി​ന് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്പി​ൽ ഇ​രു​പ്പ് സ​മ​രം ന​ട​ത്തും. മ​റ്റ് ജി​ല്ല​ക​ളി​ലെ ബി​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ ഒൗ​ട്ട് ലെ​റ്റു​ക​ൾ​ക്ക് മു​ന്പി​ൽ നി​ല്പ് സ​മ​ര​വും ന​ട​ത്തും.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ന്പോ​ൾ മ​ദ്യ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​ദ്യ​വി​ല്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.‌

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കു​മാ​ർ, വി.​ആ​ർ. പു​ഷ്പ​രാ​ജ്, അ​ജി ക്രി​സ്റ്റി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌‌

Related posts

Leave a Comment