വല്ലാത്തൊരു തല’ വിധി ‘..! മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക്; പ്രതിഷേധ വുമായി നാട്ടുകാര്‍

 

alp-barആലപ്പുഴ: ദേശീയ, സംസ്‌ഥാന പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന മദ്യഷാപ്പുകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിയെ തുടർന്നു പലസ്‌ഥലങ്ങളിലും മദ്യഷാപ്പുകൾ ജനവാസകേന്ദ്രങ്ങളിലേക്കു മാറ്റാൻ നീക്കം തുടങ്ങിയതോടെ പ്രതിഷേധവും ശക്‌തമായി. വർഷങ്ങളായുള്ള നിയമപോരാട്ടത്തിനൊടുവിൽ കഴിഞ്ഞമാസമാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി വന്നത്. തുടർന്നു മദ്യഷാപ്പുകൾ മറ്റുസ്‌ഥലങ്ങളിലേക്കു മാറ്റാനുള്ള നീക്കം പലയിടത്തും ആരംഭിച്ചിരുന്നു. ഇന്നലെ ആലപ്പുഴ കല്ലുപാലത്തിനു സമീപം മദ്യഷോപ്പ് ആരംഭിച്ചത് മാറ്റണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റു ചെയ്തു മാറ്റി.

ഇപ്പോൾ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്ന സ്‌ഥലത്തിന്റെ എതിർകരയിൽ സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലാണ് ബിവറേജസ് ആരംഭിക്കാനുള്ള നീക്കം കഴിഞ്ഞദിവസം അധികൃതർ നടത്തിയിത്. നാട്ടുകാരുടെ ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് കെട്ടിട ഉടമ അധികൃതരുമായുണ്ടാക്കിയ കരാറിൽനിന്നും പിന്മാറിയതോടെയാണ് ഇവിടെ ബിവറേജസ് സ്‌ഥാപിക്കാനുള്ള നീക്കം പൊളിഞ്ഞത്.

 അന്ന് സ്‌ഥാപിക്കാൻ ഉദ്ദേശിച്ച കെട്ടിടത്തിന്റെ എതിർകരയിൽ ചുങ്കപ്പാലത്തിന് പടിഞ്ഞാറ് വശത്തായിട്ടാണ് ഇപ്പോൾ ബിവറേജസ് സ്‌ഥാപിച്ചിത്. സ്വകാര്യവ്യക്‌തിയുടെ കെട്ടിടത്തിൽ ഇന്നലെ വൈകുന്നേരം 4.30 മുതൽ വിൽപ്പനയും ആരംഭിച്ചു. മദ്യവുമായി അധികൃതർ ഇവിടേക്ക് എത്തിയതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് എത്തിയത്. പ്രദേശവാസികളായ സുനീർ ഇസ്മയിൽ, ബഷീർ എന്നിവരേയാണ് പോലീസ് അറസ്റ്റുചെയ്തത്. വിവരമറിഞ്ഞ വൻജനക്കൂട്ടം രാത്രി വൈകിയും പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.

നിലവിൽ ഇരുമ്പുപാലത്തിനു കിഴക്ക് സ്‌ഥിതി ചെയ്യുന്ന വിദേശ മദ്യശാല വിൽപന കേന്ദ്രമാണ് ഇവിടേക്ക് മാറ്റിസ്‌ഥാപിക്കുന്നത്. നിരവധി മുസ്ലിം– ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും അടക്കം ജനനിബിഡമായ പ്രദേശത്ത് ഔട്ട്ലെറ്റ് തുടങ്ങാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സംഘർഷ സാധ്യതയെ തുടർന്ന് ആലപ്പുഴ ഡിവൈഎസ്പി എം. ഇ. ഷാജഹാൻ, സിഐ മാരായ എൻ. കെ പ്രേമൻ, കെ. എൻ. രാജേഷ്, വനിതാ സിഐ മീനാ കുമാരി, എസ്ഐ എം.കെ. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻപോലീസ് സംഘം സ്‌ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. സുപ്രീംകോടതി വിധിയെ തുടർന്നു ജില്ലയിൽ പലയിടങ്ങളിലും ഇത്തരത്തിൽ ജനവാസകേന്ദ്രങ്ങളിലേക്കു ബിവറേജസ് മാറ്റിസ്‌ഥാപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്

Related posts