ബി​രി​യാ​ണി​യെ ചൊ​ല്ലി​യു​ള്ള തര്‍ക്കം! 74കാ​ര​ന്‍ ഭാ​ര്യ​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു; ദേ​ഹ​ത്ത് തീ​പ​ട​ര്‍​ന്ന ഭാ​ര്യ ഭ​ര്‍​ത്താ​വി​നെ ആ​ലിം​ഗ​നം ചെയ്തു; ഒടുവില്‍…

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍ ബി​രി​യാ​ണി പ​ങ്കി​ടാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ 74കാ​ര​ന്‍ ഭാ​ര്യ​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു.

ദേ​ഹ​ത്ത് തീ​പ​ട​ര്‍​ന്ന ഭാ​ര്യ ഭ​ര്‍​ത്താ​വി​നെ ആ​ലിം​ഗ​നം ചെ​യ്ത​ത് നി​മി​ത്തം ഇ​രു​വ​രും വെ​ന്തു​മ​രി​ച്ചു.

ചെ​ന്നൈ​യി​ലെ അ​യ​നാ​വ​ര​ത്ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. റി​ട്ട​യേ​ര്‍​ഡ് റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര​നാ​യ ക​രു​ണാ​ക​ര​നും ഭാ​ര്യ പ​ത്മാ​വ​തി​യും(70) ആ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

ക​രു​ണാ​ക​ര​ന്‍ റ​സ്റ്റോ​റ​ന്‍റില്‍ നി​ന്നും ബി​രി​യാ​ണി വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ഒ​റ്റ​യ്ക്ക് ക​ഴി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വ​ഴ​ക്കാ​ണ് ഇ​രു​വ​രു​ടേ​യും അ​ന്ത്യ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ ക​രു​ണാ​ക​ര​ന്‍ ഭാ​ര്യ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. 

ദേ​ഹ​ത്ത് തീ ​പ​ട​ര്‍​ന്ന പ​ത്മാ​വ​തി ക​രു​ണാ​ക​ര​നെ കെ​ട്ടി​പ്പി​ടി​ച്ചു. ഇ​രു​വ​രു​ടേ​യും നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ കി​ല്‍​പ്പോ​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്മാ​വ​തി മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ക​രു​ണാ​ക​ര​നും മ​രി​ച്ചു. നാ​ലു മ​ക്ക​ളു​ള്ള ഇ​വ​ര്‍ അ​യ​നാ​വ​ര​ത്തെ ടാ​ഗോ ന​ഗ​ര്‍ മൂ​ന്നാം സ്ട്രീ​റ്റി​ല്‍ ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

വാ​ര്‍​ദ്ധ​ക്യ​ത്തി​ല്‍ ശു​ശ്രൂ​ഷി​ക്കാ​ന്‍ ആ​രു​മി​ല്ലാ​ത്ത​തി​നാ​ല്‍ ദ​മ്പ​തി​ക​ള്‍ വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment