ഒരു പൊയ്മുഖം കൂടി അഴിഞ്ഞു വീഴുന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെൺകു​ട്ടി​യെ ജോ​ലി​ക്ക് നി​ർ​ത്തി; ഭാനുപ്രിയയ്ക്കെതിരേ പരാതി; പെൺകുട്ടി ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ധ​നം മോ​ഷ്ടി​ച്ചെ​ന്ന് ആരോപണം

ചെ​ന്നൈ: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​ജോ​ലി​ക്കാ​യി നി​ർ​ത്തി പീ​ഡി​പ്പി​ക്കു​ന്ന​താ​യി സി​നി​മാ താ​രം ഭാ​നു​പ്രി​യ​യ്ക്കെതി​രേ ആ​രോ​പ​ണം. 14 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് മാ​സം 10, 000 രൂ​പ​യാ​ണ് ശ​ന്പ​ള​മാ​യി ന​ൽ​കു​ന്ന​തെ​ങ്കി​ലും ക​ഴി​ഞ്ഞ 18 മാ​സ​മാ​യി ഇ​വ​ർ തു​ക ന​ൽ​കി​യി​രു​ന്നി​ല്ല.

ഭാ​നു​പ്രി​യ​യു​ടെ സ​ഹോ​ദ​ര​ൻ പെ​ണ്‍​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ആ​രോ​പി​ക്കു​ന്നു. ഭാ​നു​പ്രി​യ​യ്ക്കും സ​ഹോ​ദ​ര​നു​മെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കു​ട്ടി​യെ വി​ട്ടു​കി​ട്ടാ​ൻ 1.5 ല​ക്ഷം രൂ​പ താ​രം ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​മ്മ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം ​അ​റി​യി​ല്ലെ​ന്നും കു​ട്ടി ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ധ​നം വീ​ട്ടി​ൽ നി​ന്നു മോ​ഷ്ടി​ച്ചെ​ന്നു​മാ​ണ് ഭാ​നു​പ്രി​യ​യു​ടെ സ​ഹോ​ദ​ര​ൻ പ​റ​യു​ന്ന​ത്. താ​ര​ത്തി​നെ​തി​രാ​യ പ​രാ​തി അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി ഇ​പ്പോ​ഴും ഭാ​നു​പ്രി​യ​യു​ടെ വീ​ട്ടി​ലു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​ഭി​നേ​ത്രി​ക​ളി​ലൊ​രാ​ളാ​ണ് ഭാ​നു​പ്രി​യ. അ​ഭി​ന​യം മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ചാ​ണ് ഇ​വ​ർ മു​ന്നേ​റി​യ​ത്. പ​ര​ന്പ​ര​ക​ളി​ലാ​ണ് താ​ര​മി​പ്പോ​ൾ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു​കാ​ല​ത്ത് തി​ള​ങ്ങി​നി​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ൾ കൂ​ടി​യാ​യ ഭാ​നു​പ്രി​യ ത​നി​ക്ക് ല​ഭി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​യെ​ല്ലാം അ​ങ്ങേ​യ​റ്റം ഗം​ഭീ​ര​മാ​ക്കി​യി​രു​ന്നു.

ഗ്ലാ​മ​റ​സ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കാ​ത്ത താ​ര​ങ്ങ​ളി​ലൊ​രാ​ൾ കൂ​ടി​യാ​ണ് ഭാ​നു​പ്രി​യ. ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ​യാ​യി ഗ്ലാ​മ​റ​സ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തി​ൽ കു​റ്റ​ബോ​ധ​മി​ല്ലെ​ന്ന് മു​ൻ​പൊ​രി​ക്ക​ൽ താ​രം തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

Related posts