അ​രി കൊ​ള്ളാ​ട്ടോ… ​പെ​ട്ടെന്ന് ​വേവ്ണ്ട്…​ ടേ​സ്റ്റു​ണ്ട്… ഭാ​ര​ത് റൈ​സി​ന് വീ​ട്ട​മ്മ​മാ​രു​ടെ ഫു​ൾ സപ്പോർട്ട്

ഈ ​അ​രി കൊ​ള്ളാ​ട്ടോ…​പെ​ട്ടെന്ന് വേ​വ്ണ്ട്….​ന​ല്ല ടേ​സ്റ്റൂ​ണ്ട്….​ഒ​രു ചൂ​രൂ​ല്യ…​വെ​ലേം കൊ​റ​വ്….കേ​ന്ദ്ര​സ​ർ​ക്കാ​ർ 29 രൂ​പ​യ്ക്കു ന​ൽ​കു​ന്ന ഭാ​ര​ത് റൈ​സ് എ​ങ്ങി​നെ​യു​ണ്ടെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ തൃ​ശൂ​രി​ൽ അ​രി​വാ​ങ്ങി​യ വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണി​ത്.അ​രി​യെ​ക്കു​റി​ച്ചാ​ർ​ക്കും മോ​ശം അ​ഭി​പ്രാ​യ​മി​ല്ല.

കു​ക്ക​റി​ൽ അ​ല്ലെ​ങ്കി​ൽപോ​ലും മു​ക്കാ​ൽ മ​ണി​ക്കൂ​റു​കൊ​ണ്ട് ന​ന്നാ​യി വേ​വു​ന്നു​ണ്ട​ത്രെ. കു​ക്ക​റി​ലാ​ണെ​ങ്കി​ൽ വ​ള​രെ പെ​ട്ട​ന്നു​ത​ന്നെ വെ​ന്തു​കി​ട്ടു​മെ​ന്നും എ​ന്തു​കൊ​ണ്ടും ഗ്യാ​സ് ന​ല്ല ലാ​ഭ​മാ​ണെ​ന്നും വീ​ട്ട​മ്മ​മാ​ർ പ​റ​യു​മ്പോൾ കേ​ന്ദ്ര​ത്തി​നെ​ന്താ ഈ ​ബു​ദ്ധി നേ​ര​ത്തേ തോ​ന്നാ​തി​രു​ന്ന​ത് എ​ന്നാ​ണ് ഗൃ​ഹ​നാ​ഥ​ൻ​മാ​രു​ടെ ചോ​ദ്യം.

പൊ​ന്നി​യ​രി പോ​ലു​ള്ള ഭാ​ര​ത് റൈ​സ് അ​ത്ത​രം ചോ​റ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​കും. മ​ട്ട അ​രി സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർവ​രെ സാമ്പിൾ നോ​ക്കാ​നാ​യി ഭാ​ര​ത് റൈ​സ് മേ​ടി​ച്ച് അ​തി​ന്‍റെ ആ​രാ​ധ​ക​രാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 29 രൂ​പ​യ്ക്ക് അ​രി എ​ന്ന​തുത​ന്നെ​യാ​ണ് ആ​ക​ർ​ഷ​ണ​മെ​ന്ന് വീ​ട്ട​മ്മ​മാ​ര​ട​ക്ക​മു​ള്ള​വ​ർ സ​മ്മ​തി​ക്കു​ന്നു.

പെ​ട്ടെന്നു വേ​വു​ന്ന​തി​നാ​ൽ ഗ്യാ​സി​ന്‍റെ ലാ​ഭ​വും വ​ലി​യ കാ​ര്യ​മാ​ണെ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലി​പ്പോ​ൾ മൂ​ന്നു വ​ണ്ടി​ക​ളി​ലാ​ണ് ഭാ​ര​ത് റൈ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ണ്ടു​വ​ന്ന പ​രി​മി​ത​മാ​യ അ​രി​യാ​ണ് ഇ​പ്പോ​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്.

അ​ടു​ത്ത​യാ​ഴ്ച​യോ​ടെ കൂ​ടു​ത​ൽ അ​രി വി​പ​ണി​യി​ലെ​ത്തു​മെ​ന്നും അ​പ്പോ​ൾ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ത് വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ആ​യി​ര​ക്ക​ണ​ക്കി​നു ഫോ​ണ്‍​കോ​ളു​ക​ളാ​ണ് അ​രി​യെ​വി​ടെ കി​ട്ടു​മെ​ന്ന് ചോ​ദി​ച്ച് ത​ങ്ങ​ൾ​ക്ക് വ​രു​ന്ന​തെ​ന്നു വി​ത​ര​ണ​ച്ചുമ​ത​ല​യു​ള്ള​വ​ർ പ​റ​ഞ്ഞു.

അ​രി ഉ​പ​യോ​ഗി​ച്ച എ​ല്ലാ​യി​ട​ത്തുനി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും ഫൈ​ൻ​ഗ്രേ​ഡ് പ​ച്ച​രി​യാ​ണ് ഭാ​ര​ത് റൈ​സ് എ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കു​റേ​ക്കൂ​ടി വ​ലി​യ ലോ​റി​ക​ളി​ൽ അ​രി വി​ൽ​പ​നയ്​ക്ക് എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. ഭാ​ര​ത് റൈ​സ് വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ച​ന​യു​ണ്ട്.

Related posts

Leave a Comment