ര​ണ്ടു​വ​യ​സു​കാ​ര​ന്‍ വീ​ട്ടു​മു​റ്റ​ത്ത് പാ​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു

കൊ​ണ്ടോ​ട്ടി: വീട്ടുമുറ്റത്തു പാ​മ്പു​ക​ടി​യേ​റ്റ ര​ണ്ടു വ​യ​സുകാ​ര​ൻ മ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ലി​ലാ​ണ് സം​ഭ​വം. പെ​രി​ന്ത​ൽ​മ​ണ്ണ തൂ​ത​യി​ൽ സു​ഹൈ​ൽ -ജം​ഷി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഉ​മ​റാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ഉ​മ​റി​നു പാ​മ്പു​ക​ടി​യേ​റ്റ​ത്.​ കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ലി​ലു​ള്ള മാ​താ​വ് ജം​ഷി​യ​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​താ​യി സം​ശ​യം ഉ​യ​ർ​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ര്‍​ധ​രാ​ത്രി​യോ​ടെ മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ നി​ല​വി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മ‍ൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം വീ​ട്ടു​കാ​ർ​ക്കു വി​ട്ടു​കൊ​ടു​ക്കും.

Related posts

Leave a Comment