പൃഥ്വി രാജ് നായകനാകുന്ന ’ആദം’ എന്ന ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയതായുള്ള വാർത്തകൾ നിഷേധിച്ച് സംവിധായകൻ ജിനു എബ്രഹാം. താൻ മുൻപ് പ്രഖ്യാപിച്ച അഭിനേതാക്കൾക്കു മാറ്റമൊന്നുമില്ലെന്നും സിനിമയുടെ ഷൂട്ടിംഗ് അടുത്ത ആഴ്ച തന്നെ തുടങ്ങുമെന്നും ജിനു പറഞ്ഞു. രണ്ടു യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നരേനാണ് പൃഥ്വിരാജിന്റെ സൃഹൃത്തായി എത്തുന്നത്. ജോഷി സംവിധാനം ചെയ്ത ’റോബിൻ ഹുഡാണ്’ പൃഥ്വിയും നരേനും ഭാവനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ചിത്രത്തിൽ നിന്നു ഭാവന പിൻമാറിയെന്നുള്ള വിവരം നേരത്തെ പൃഥ്വി രാജ് തന്റെ ഫേസ് ബുക്കിൽ പോസ്റ്റിൽ പങ്കുവച്ചിരുന്നു.
Related posts
സ്റ്റൈലിഷ് റിമി; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
ഗായിക, അഭിനേത്രി, അവതാരക, റിയാലിറ്റി ഷോ ജഡ്ജ് എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് റിമി ടോമി. സ്റ്റേജ് ഷോകളിലും...‘എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്, ഇതാണ് എന്റെ രീതി’
ഹോളിവുഡ് ഓഡിഷനിൽ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ചു കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിനു മുമ്പോ...ആ വിവരക്കേട് സിനിമയിൽ പലരും ഇന്നും ചെയ്യുന്നു; നോറ ഫത്തേഹി
ബോളിവുഡിലെ താരദമ്പതികള്ക്കെതിരേ വിമർശനവുമായി നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടയാണ് താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നുമാണ് നോറ പറഞ്ഞത്....