മു​ഖ്യ​മ​ന്ത്രിക്കു ഫേ​സ്ബു​ക്കി​ലൂ​ടെ വ​ധ​ഭീ​ഷ​ണി: പ്ര​തി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന  കൊച്ചി പോലീസിന്‍റെ ആ​വ​ശ്യ​ത്തി​ൽ നാ​ളെ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന കൊ​ച്ചി പോ​ലീസിന്‍റെ ആ​വ​ശ്യ​ത്തി​ൽ നാ​ളെ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും.

നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ നാ​യ​ർ(48) ആ​ണ് ശ​നി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​ട്ടി ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം ഡ​ൽ​ഹി പോ​ലീ​സി​നു കൈ​മാ​റി​യ ഇ​യാ​ളെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ തീ​ഹാ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള പോ​ലീ​സ് സം​ഘം പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ പ്രൊ​ഡ​ക്ഷ​ൻ വാ​റ​ണ്ട് സ​മ​ർ​പ്പി​ച്ചു.

ഇ​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ളെ പ്ര​തി​യെ ഹാ​ജ​രാ​ക്കാ​ൻ ജ​യി​ൽ അ​ധി​കൃ​ത​രോ​ട് മ​ജി​സ്ട്രേ​റ്റ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം മാ​ത്ര​മേ കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​കൂ.

Related posts