കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കും; ഗേ​റ്റി​ന്‍റെ റോ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണ് ചെ​രി​ഞ്ഞതാണ് കാരണം;  വാ​ഹ​ന​യാ​ത്ര ദു​രി​ത​ത്തിൽ

ക​ടു​ത്തു​രു​ത്തി: തി​ങ്ക​ളാ​ഴ്ച്ച ത​ക​രാ​റി​ലാ​യ കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കും. വാ​ഹ​ന​യാ​ത്ര ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന് വൈ​കൂ​ന്നേ​ര​ത്തോ​ടെ​യെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ഗേ​റ്റ് തു​റ​ക്കാ​നാ​വു​എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പൊ​ന്നും ന​ൽ​കു​ന്നു​മി​ല്ല.

തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​വു​ന്ന​ത്. ഗേ​റ്റി​ന്‍റെ റോ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണ് ചെ​രി​ഞ്ഞു പോ​യ​താ​ണ് ഗേ​റ്റ് തു​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി വി​ശേ​ഷ​മു​ണ്ടാ​ക്കി​യ​ത്. ഗേ​റ്റ് അ​ട​ഞ്ഞ​തോ​ടെ റെ​യി​ൽ​വേ ലൈ​ൻ മു​റി​ച്ചു ക​ട​ന്നു പോ​കൂ​ന്ന പാ​ലാ-​ആ​ല​പ്പു​ഴ ഹൈ​വേ​യി​ലെ വാ​ഹ​ന ഗ​താ​ഗ​തം ഉ​ൾ​പെ​ടെ സ്തം​ഭി​ച്ചു.

മാ​ഞ്ഞൂ​ർ സൗ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ മേ​ൽ​പാ​ലം പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം കു​റേ നാ​ളു​ക​ളാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഗേ​റ്റ് അ​ട​യു​ക കൂ​ടി ചെ​യ്ത​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ശ​രി​ക്കും വ​ല​യു​ക​യാ​ണ്.

സ്കൂ​ൾ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും ലൈ​ൻ ബ​സു​ക​ളു​മെ​ല്ലാം യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഗേ​റ്റ് അ​ട​ഞ്ഞ​തോ​ടെ കു​റു​പ്പ​ന്ത​റ സ​സ്യ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ​യും പ​റ​യ്ക്ക​ത്താ​നം-​ക​ണ്ടാ​റ്റു​പാ​ടം റോ​ഡി​ലൂ​ടെ​യു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.

എ​ന്നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു പോ​കാ​ൻ ക​ഴി​യി​ല്ല. ക​ല്ല​റ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ടി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മു​ട്ടു​ചി​റ​യി​ലെ​ത്തി മ​ണ്ണാ​റ​പ്പാ​റ-​മ​ള്ളി​യൂ​ർ ബൈ​പാ​സ് വ​ഴി​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ഇ​തു​മൂ​ലം ഈ ​റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത തി​ര​ക്കേ​റി. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത് റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​കു​മോ​യെ​ന്ന ഭീ​തി​യും നാ​ട്ടു​കാ​ർ​ക്കു​ണ്ട്.

Related posts