മൂർത്തിക്കുന്ന് ആദിവാസി ഭൂസമരം  797 ദിവസം പിന്നിട്ടു ;  22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാണ് രാപകൽ സമരം നടത്തുന്നത്

മം​ഗ​ലം​ഡാം: ക​ട​പ്പാ​റ മൂ​ർ​ത്തി​ക്കു​ന്നി​ൽ ഭൂ​മി​ക്കാ​യു​ള്ള ആ​ദി​വാ​സി​ക​ളു​ടെ ഭൂ​സ​മ​രം 797 ദി​വ​സം പി​ന്നി​ട്ടു. 2016 ജ​നു​വ​രി 15 മു​ത​ലാ​ണ് കൃ​ഷി​ഭൂ​മി​ക്കും വീ​ടി​നു​മാ​യി മൂ​ർ​ത്തി​ക്കു​ന്നി​ലെ 22 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ സ​മീ​പ​ത്തെ വ​ന​ഭൂ​മി ക​യ്യേ​റി കു​ടി​ലു​ക​ൾ കെ​ട്ടി രാ​പ​ക​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്.

സ​മ​രം ന​ട​ത്തി വ​രു​ന്ന ഭൂ​മി ത​ന്നെ ആ​ദി​വാ​സി​ക​ൾ​ക്ക് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. മൂ​ർ​ത്തി​ക്കു​ന്നി​ലെ 14.67 ഏ​ക്ക​ർ വ​ന​ഭൂ​മി റ​വ​ന്യൂ ഭൂ​മി​യാ​ക്കി ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നം.​

ഇ​ത്ര​യും വ​ന​ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് പ​ക​ര​മാ​യി അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ 29 ഏ​ക്ക​ർ വ​രു​ന്ന മി​ച്ച​ഭൂ​മി വ​നം​വ​കു​പ്പി​ന് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.​എ​ന്നാ​ൽ തീ​രു​മാ​നം എ​ടു​ത്ത് പ​ത്ത് മാ​സ​ത്തോ​ള​മാ​യി​ട്ടും ഭൂ​മി വി​ത​ര​ണം അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ണെ​ന്നാ​ണ് പ​രാ​തി.​അ​തേ സ​മ​യം, ഭൂ​മി ല​ഭി​ക്കും വ​രെ സ​മ​രം എ​ന്ന നി​ല​പാ​ടി​ലാ​ണ് സ​മ​രം തു​ട​രു​ന്ന​ത്.

Related posts