വാ​ള​യാ​റിൽ 22 കി​ലോ വെ​ള്ളിയും 11.50 ല​ക്ഷം രൂ​പ​യു​ടെ ഹ​വാ​ല പ​ണവും എ​ക്സൈ​സ് സംഘം പിടികൂടി

പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി ബ​സി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ഒ​ളി​പ്പി​ച്ചു ക​ട​ത്തി കൊ​ണ്ടു​വ​ന്ന 11.50 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. പ​ണം കൈ​വ​ശം വെ​ച്ച കു​ന്ദം​കു​ളം സ്വ​ദേ​ശി സ​ച്ചി​ൻ പി​ലാ​വ് നാ​ഗി​ന് (22) നെ ​അ​റ​സ്റ്റ് ചെ​യ്തു.

സം​ശ​യം തോ​ന്നി​യ ഇ​യാ​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത് ക​ണ്ടെ​ത്താ​നാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി ​പി ശ​ങ്ക​ർ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത പ​ണം ജി​എ​സ്ടി വ​കു​പ്പി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, സു​ജീ​വ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ജ​യ​കു​മാ​ർ, ര​മേ​ഷ്കു​മാ​ർ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ള​യാ​റിൽ 22 കി​ലോ വെ​ള്ളി പി​ടി​കൂ​ടി
പാ​ല​ക്കാ​ട്: വാ​ള​യാ​ർ എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും വ​രു​ക​യാ​യി​രു​ന്ന കെഎ​സ്ആ​ർടി ​ബ​സി​ൽ രേ​ഖ​ക​ളി​ല്ലാ​തെ ഒ​ളി​പ്പി​ച്ചു ക​ട​ത്തി കൊ​ണ്ടു​വ​ന്ന 22 കി​ലോ വെ​ള്ളി സേ​ലം സ്വ​ദേ​ശി​യാ​യ സുശാ​ന്ത് എ​ന്ന​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി.

ബാ​ഗി​നു​ള്ളി​ൽ ര​ഹ​സ്യ അ​റ​യി​ലാ​യി​രു​ന്നു വെ​ള്ളി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി ​കെ സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വെ​ള്ളി വാ​ള​യാ​ർ പോ​ലീ​സി​ന് കൈ​മാ​റി. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷം​സാ​ദ്, അ​ജീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Related posts