‘ഭ്രമയു​ഗ’ത്തിലും നടന താണ്ഡവമാടി മമ്മൂക്ക; വാപ്പച്ചിയെ ചുംബനങ്ങളാൽ പൊതിഞ്ഞ് ദുല്‍ഖര്‍

മ​മ്മൂ​ട്ടി​യെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത ‘ഭ്ര​മ​യു​ഗം’ റി​ലീ​സ് ചെ​യ്ത​തി​നു പി​ന്നാ​ലെ ഗം​ഭീ​ര പ്ര​തി​ക​ര​ണ​മാ​ണ് പ്രേ​ക്ഷ​ക​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മൂ​ല്യം ഒ​രി​റ്റു പോ​ലും ചോ​രാ​തെ ബി​ഗ് സ്ക്രീ​നി​ൽ എ​ത്തി​ച്ച് ഞെ​ട്ടി​ച്ച മ​മ്മൂ​ട്ടി​ക്ക് എ​ങ്ങും ആ​ശം​സ​ക​ളു​ടെ പ്ര​വാ​ഹം ആ​ണ്. ഇ​പ്പോ​ഴി​താ മ​മ്മൂ​ട്ടി പ​ങ്കു​വ​ച്ച ഫോ​ട്ടോ​യും അ​തി​ന് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്.

ഭ്ര​മ​യു​ഗം എ​ന്ന ഹാ​ഷ്ടാ​ഗോ​ട് ആ​ണ് മ​മ്മൂ​ട്ടി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ൽ ഫോ​ട്ടോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കി​സ് സ്മൈ​ലി​യാ​ണ് ദു​ൽ​ഖ​ർ പോസ്റ്റിന് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ന്നാ​ലെ ആ​രാ​ധ​ക​ വൃ​ന്ദ​വും ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. ‘രാ​ക്ഷ​സ​ന​ടി​ക​ർ, ഈ ​മ​ഹാ​ന​ട​ന്‍റെ ആ​രാ​ധ​ക​ൻ ആ​യ​തി​ൽ ഒ​ത്തി​രി അ​ഭി​മാ​നി​ക്കു​ന്നു, എ​ല്ലാം ഒ​പ്പി​ച്ചു​വ​ച്ചേ​ച്ച് സ്മൈ​ലി ഇ​ട്ടു ഇ​രി​ക്യാ… അ​ങ്ങ​നെ നീ​ളു​ന്നു ക​മ​ന്‍റു​ക​ൾ.

dulquer salmaan comment on mammootty shared bramayugam photo nrn

ഭ്ര​മ​യു​ഗ​ത്തി​ലൂ​ടെ കൊ​ടു​മ​ൺ പോ​റ്റി​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​മ്മൂ​ക്ക ബി​ഗ് സ്ക്രീ​നി​ൽ ന​ട​ന താ​ണ്ഡ​വ​മാ​ടു​ക​യാ​ണ്. മ​മ്മൂ​ട്ടി​യെ കൂ​ടാ​തെ ചി​ത്ര​ത്തി​ൽ അ​ർ​ജു​ൻ അ​ശോ​ക​ൻ, സി​ദ്ധാ​ർ​ത്ഥ് ഭ​ര​ത​ൻ, അ​മാ​ൽ​ഡ ലി​സ്, മ​ണി​ക​ണ്ഠ​ൻ അ​ചാ​രി തു​ട​ങ്ങി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment