നമിതയോട് റൊമാന്‍സ്…പ്രയാഗയോട് സാഹോദര്യം; കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബിബിന്‍ ജോര്‍ജ്; വീഡിയോ വൈറലാകുന്നു…

കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗ്ഗംകളി’യില്‍ നടനും സ്‌ക്രിപ്റ്റ് റൈറ്ററുമായ ബിബിന്‍ ജോര്‍ജ് ആണ് നായകന്‍. നമിത പ്രമോദാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ചിത്രത്തില്‍ തനിക്ക് റൊമാന്‍സ് വര്‍ക്കൗട്ട് ആയത് നമിതയോടാണെന്ന് തുറന്നു പറയുകയാണ് നടന്‍ ബിബിന്‍ ജോര്‍ജ് എങ്കിലേ എന്നോട് പറ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബിബിന്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.

പ്രയാഗയുമായാണോ നമിതയുമായാണോ റൊമാന്‍സ് വര്‍ക്കൗട്ടായതെന്ന് ചോദിച്ചപ്പോള്‍ നമിതയെന്ന ഉത്തരമായിരുന്നു ബിബിന്‍ നല്‍കിയത്. സാഹോദര്യം കൂടുതലുള്ളത് പ്രയാഗയോടാണെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. കൂടാതെ , മിയയ്ക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ബിബിന്‍ പറഞ്ഞു .മിനിസ്‌ക്രീനിലൂടെ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ കലാകാരനായ ശശാങ്കനാണ് ചിത്രത്തിന് കഥയൊരുക്കിയത്. അദ്ദേഹം വന്ന് കഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ബിബിന്‍ പറയുന്നു.

സൂര്യ ടിവിയുടെ ഒരു പരിപാടിക്കിടയില്‍ വെച്ചാണ് താന്‍ നമിതയെ കണ്ടതെന്ന് ബിപിന്‍ പറയുന്നു… ”അടുത്ത മാസം ഡേറ്റുണ്ടോയെന്നാണ് ബിപിന്‍ ചേട്ടന്‍ അന്ന് ചോദിച്ചത്. ഇത് കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞതിന് ശേഷമാണ് എന്റെ അച്ഛനെ വിളിച്ച് ഇങ്ങനെയൊരു തിരക്കഥയെക്കുറിച്ച് പറഞ്ഞത്.” നമിത പറയുന്നു. കാര്‍ കേടായതിനാല്‍ താനും സംവിധായകനും സ്‌കൂട്ടിയിലായിരുന്നു നമിതയെ കാണാന്‍ പോയതെന്ന് ബിപിന്‍ പറഞ്ഞു. ”കഥ കേട്ടപ്പോള്‍ത്തന്നെ അമ്മയും ഈ സിനിമ കമ്മിറ്റ് ചെയ്യാന്‍ പറഞ്ഞു. അമര്‍ അക്ബര്‍ അന്തോണിയും ഇത് പോലെ കഥ കേട്ടപ്പോള്‍ത്തന്നെ ഓക്കേ പറഞ്ഞതാണ്. ബിബിന്‍ ചേട്ടന്‍ കഥ പറയുമ്പോള്‍ സംശയമൊന്നുമില്ലായിരുന്നു. അത്രയും വ്യക്തമായാണ് കഥ നറേറ്റു ചെയ്തത്.” നമിത പറയുന്നു.

ആഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യുമെന്നും പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു. പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ തന്നെയാണിതെന്നും രസിപ്പിക്കാനുള്ള എല്ലാവിധ ചേരുവകളും ചിത്രത്തിലുണ്ടെന്നും ബിബിന്‍ പറയുന്നു. ഇവരുടെ അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Related posts