കൗൺസിലർ വിളിച്ചു, ഫയർഫോഴ്സ് ഓടിയെത്തി; മുട്ടോളമെത്തുന്ന റോഡിലെ വെള്ളക്കെട്ട്  മോട്ടോർ പമ്പ് ഉപയോഗിച്ച് വറ്റിച്ച്  കാൽനടയാത്ര സുഗമമാക്കി;  നന്ദിപറഞ്ഞ് പ്രദേശവാസികൾ

ആ​ല​പ്പു​ഴ: കെ​ട്ടി​കി​ട​ന്ന മ​ഴ വെ​ള്ള​ത്തി​ൽ നി​ന്ന് 25 കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്. സ്ഥ​ല​ത്ത് എ​ത്തി​യ ര​ക്ഷാ​സേ​ന മോ​ട്ടോ​ർ​പ​ന്പ് ഉ​പ​യോ​ഗി​ച്ച് മ​ഴ​വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി വി​ട്ടു. ക​ന​ത്ത മ​ഴ​യി​ൽ സി​വ്യൂ വാ​ർ​ഡി​ലെ താ​ഴ്ന്ന ഭാ​ഗ​ത്ത് ബീ​ച്ചി​ലെ വി​ജ​യാ പാ​ർ​ക്കി​ന് വ​ട​ക്ക് ഭാ​ഗ​ത്താ​ണ് വെ​ള്ളം കെ​ട്ടി​കി​ട​ന്ന​ത്.

വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ​സ്് എ​ത്തി രാ​വി​ലെ മു​ത​ൽ ഡീ​സ​ൽ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച വെ​ള്ളം പ​ന്പ് ചെ​യ്യ​ൽ വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​ണ് തീ​ർ​ന്ന​ത്. മു​ട്ടി​ന് മേ​ൽ മ​ഴ​വെ​ള്ളം കെ​ട്ടി​കി​ട​ന്ന​തി​നാ​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഭ​യാ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ബ​ദ​റൂ​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സ​തീ​ഷ്കു​മാ​ർ, അ​നീ​ഷ്, അ​ഭി​ലാ​ഷ് ശേ​ഖ​ർ, ഷി​ജു​മോ​ൻ എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts