ബ്രൈ​ഡ​ല്‍ ഫോ​ട്ടോ ഷൂ​ട്ടു​ക​ളി​ലെ ജ​ന​പ്രി​യ മുഖം! കോല്‍ക്കത്തയില്‍ മോഡല്‍ മരിച്ച നിലയില്‍; ക​ത്തി​ല്‍ പ​റ​യു​ന്നത് ഇങ്ങനെ…

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത​യി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ മോ​ഡ​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. 21കാ​രി​യാ​യ ബി​ദി​ഷ മ​ജും​ദെറി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കോല്‍​ക്ക​ത്ത​യി​ലെ നാ​ഗ​ര്‍ ബ​സാ​റി​ലു​ള്ള അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സം​ശ​യം തോ​ന്നി​യ അ​യ​ല്‍​ക്കാ​ര്‍ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അവസരങ്ങൾ കു​റ​ഞ്ഞ​താ​ണ് ജീവനൊടുക്കാൻ പ്രേ​രി​പ്പി​ച്ച​തെ​ന്ന് മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ ക​ത്തി​ല്‍ പ​റ​യു​ന്നു. കൈ​യക്ഷ​ര വി​ദ​ഗ്ധര്‍ ക​ത്ത് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

കോ​ല്‍​ക്ക​ത്ത​യി​ലെ ബ്രൈ​ഡ​ല്‍ ഫോ​ട്ടോ ഷൂ​ട്ടു​ക​ളി​ലെ ജ​ന​പ്രി​യ മു​ഖ​മാ​യി​രു​ന്നു മ​രി​ച്ച ബി​ദി​ഷ.

സം​ഭ​വ​ത്തി​ല്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തു​നി​ന്നു​ള്ള​വ​ര്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ബം​ഗാ​ളി​ലെ പ്ര​ശ​സ്ത ടി​വി താ​ര​മാ​യ പ​ല്ല​ഭി ദേ​യേ​യും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment