ബിഗ് ബോസില്‍ പണമൊഴുകുന്നു, ശ്വേത മേനോന് ഒരുദിവസം കിട്ടുന്നത് ഒരുലക്ഷം രൂപ, സീരിയല്‍ താരം അര്‍ച്ചനയ്ക്ക് ഡിമാന്‍ഡ് കുറവ്, ബിഗ് ബോസ് ഷോയിലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടാണ് ആദ്യം ചര്‍ച്ചയായത്. ഇപ്പോഴിതാ ഷോയിലെ താരങ്ങളുടെ പ്രതിഫല റിപ്പോര്‍ട്ട് പുറത്തുവന്നു. നടി ശ്വേത മേനോന്‍ എറ്റവും പ്രതിഫലം വാങ്ങുന്ന മത്സരാര്‍ത്ഥിയെന്ന് റിപ്പോര്‍ട്ടുകള്‍. പതിനാറ് മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ഷോയില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ശ്വേത വാങ്ങുന്നത്. ടെലിവിഷന്‍ അവതാരക രഞ്ജിനി ഹരിദാസ് 80000 രൂപയാണ് പ്രതിഫലം.

മത്സരാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള പ്രശസ്തിയും അടിസ്ഥാനമാക്കിയാണ് പ്രതിഫലം നിര്‍ണയിക്കുന്നത്. 100 ദിവസമാണ് ഷോയുടെ കാലാവധി. ഹാസ്യ നടന്‍ അനൂപ് ചന്ദ്രന് 71000 രൂപയും ടെലിവിഷന്‍ അവതാരകയും നടിയുമായ പേളിമാണിക്ക് 50000 രൂപയാണ് ദിവസേന ലഭിക്കുന്നത്. പേളി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് സീരിയല്‍ താരം അര്‍ച്ചന സുശീലനാണ്. 30000 രൂപയാണ് അര്‍ച്ചനയ്ക്ക് ലഭിക്കുന്നത്.

പ്രതിഫലത്തില്‍ അര്‍ച്ചനയ്ക്ക് തൊട്ടു പിന്നില്‍ ടെലവിഷന്‍ താരം ഹിമ ശങ്കറാണ്. 20,000 രൂപയാണ് ഹിമ ശങ്കറിന് ഒരു ദിവസത്തില്‍ ലഭിക്കുന്നത്. ദീപന്‍ മുരളി, സാബുമോന്‍, എന്നിവര്‍ക്ക് ഇരുപതിനായിരം രൂപയില്‍ താഴെയാണ് ഒരു ദിവസത്തെ പ്രതിഫലം. മറ്റു മത്സരാര്‍ത്ഥികളായ ശ്രീലക്ഷ്മി, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബാഷി, അരിസ്റ്റോ സുരേഷ്, ദിയ സന എന്നിവരുടെ പ്രതിഫലത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ടിവി റേറ്റിംഗില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ഷോയ്ക്ക് ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Related posts