ആ മണിച്ചിത്രത്താഴ് വീഡിയോയ്ക്കു പിന്നിലുള്ള ‘മൊതലിനെ’ കണ്ടെത്തി ! സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറിയ വീഡിയോ പിറവിയെടുത്തത് ഇങ്ങനെ…

കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയകളില്‍ പറന്നു കളിക്കുന്ന വീഡിയോയുടെ പിന്നിലുള്ള തല കണ്ടെത്തി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴില്‍ ഗംഗ നകുലനു മുമ്പില്‍ നാഗവല്ലിയാകുന്ന രംഗത്തിന്റെ പുനരാവിഷ്‌കാരമാണ് ഡബ്ല്യുഡബ്ല്യുഇ സൂപ്പര്‍താരമായ ബിഗ്‌ഷോയെ വച്ച് മിക്‌സ് ചെയ്ത് അവതരിപ്പിച്ചത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു.

വീഡിയോ കണ്ടവര്‍ എല്ലാം പറഞ്ഞു പുലിയാണ് ഇതിന്റെ എഡിറ്റര്‍. ഈ വീഡിയോയുടെ ശില്‍പ്പിയെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ മുഹമ്മദ്. ചങ്ങാനശേരി സ്വദേശി അജ്മല്‍ സാബുവാണ് ഈ വീഡിയോയുടെ എഡിറ്റര്‍. ഇതിനു മുമ്പു തന്നെ ഓണ്‍ലൈന്‍ രംഗത്ത് അജ്മല്‍ പരിചിതനാണ്. നിസാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നിസാര്‍ മുഹമ്മദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘എജ്ജാതി എഡിറ്റിംഗ്’.
ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും
അടുത്തിടെ വൈറല്‍ ആയ പല വീഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു.

ദേ ഇതാണ് ആ മൊതല്. അജ്മല്‍. ചങ്ങനാശ്ശേരിക്കാരന്‍.
ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വീഡിയോ എഡിറ്റര്‍. ഒരു ഒന്നൊന്നര മൊതല്.

സഹ സംവിധായകന്‍, ക്യാമറമാന്‍ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മല്‍.
മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇന്‍സ്റ്റഗ്രാമില്‍ അജ്മലിന്റെ followers ആണ്.

‘ajmalsabucuts’ എന്ന് വാട്ടര്‍ മാര്‍ക്കുള്ള വീഡിയോ എവിടെയെങ്കിലും കണ്ടാല്‍ അവര്‍ക്ക് അറിയാം തലതല്ലി ചിരിക്കാന്‍, അമ്പരപ്പോടെ ആസ്വദിക്കാന്‍ എന്തോ അതിലുണ്ടെന്ന്.

ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടില്‍ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരില്‍ കണ്ടു.

‘ഗംഗ എവിടെ പോകുന്നു’
‘അല്ലിക്ക് ആഭരണം എടുക്കാന്‍ പോണെന്നു നകുലേട്ടനോട് ഞാന്‍ പറഞ്ഞിരുന്നതല്ലേ’
‘ഗംഗ പോകണ്ട’
‘അതെന്താ ഞാന്‍ പോയാല്.
വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ..
…. അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്…

നടി ശോഭനയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മല്‍ അവസാനം ചെയ്തത്.
World wrestling star ‘Big Show’ ഈ ഡയലോഗ് പറഞ്ഞു കിടുക്കി.

അജ്മല്‍ 48-ഓളം വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഒരു song video കണ്ടിട്ട് Sony Music വിളിച്ചിരിക്കുകയാണ്. പക്ഷെ ഇതുവരെ കൈ കൊടുത്തിട്ടില്ല.

Related posts