തി​ര​ക്കേ​റി​യ റോ​ഡി​ൽ ഭീ​മ​ൻ അ​നാ​ക്കോ​ണ്ട; അ​മ്പ​ര​ന്ന് ജ​ന​ങ്ങ​ൾ

തി​ര​ക്കേ​റി​യ ഹൈ​വേ​യ്ക്കു കു​റു​കെ ഭീ​മ​ൻ പാ​മ്പാ​യ അ​നാ​ക്കോ​ണ്ട ഇ​ഴ​ഞ്ഞു പോ​കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബ്ര​സീ​ലി​ലെ പോ​ർ​ത്തോ വെ​ൽ​ഹോ​യി​ലാ​ണ് സം​ഭ​വം.

വാ​ഹ​ന​ങ്ങ​ൾ നി​ര​നി​ര​യാ​യി പോ​കു​മ്പോ​ൾ പാ​മ്പ് റോ​ഡി​നു കു​റു​കെ ഇ​ഴ​ഞ്ഞു പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. അ​മ്പ​ര​ന്ന യാ​ത്രി​ക​ർ വാ​ഹ​നം നി​ർ​ത്തി പാ​മ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ഏ​ക​ദേ​ശം മൂ​ന്ന് മീ​റ്റ​ർ നീ​ള​വും 30 കി​ലോ ഭാ​ര​വു​മു​ള്ള പാ​മ്പാ​ണി​തെ​ന്നും ഭ​ക്ഷ​ണം തേ​ടി​യാ​കാം ഈ പാമ്പ് ​കാടി​നു​ള്ളി​ൽ നി​ന്നും ഇ​വി​ടെ​യെ​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Related posts