മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ  അ​പ​കീ​ർ​ത്തി​പ​ര​മാ​യ വീ​ഡി​യോ; ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ


കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ.

എ​ള​മ​ക്ക​ര സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​റാ​ണ് ഇ​ന്ന് രാ​വി​ലെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി​ക്ക് ചെ​ല​വാ​ക്കി​യ തു​ക പി​ണ​റാ​യി വി​ജ​യ​ൻ തി​രി​ച്ച​ട​ക്ക​ണം എ​ന്ന പേ​രി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം സ​ഹി​തം ഏ​ഴു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് ക്രൈം ​ന​ന്ദ​കു​മാ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത്.

മു​ഖ്യ​മ​ന്ത്രി​യെ​ക്കു​റി​ച്ചു വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ലാ​ണ് ഈ ​വീ​ഡി​യോ​യി​ൽ പ​രാ​മ​ർ​ശി​ച്ചി​രി​ക്കു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ൾ ഈ ​വീ​ഡി​യോ ഡി​ലി​റ്റ് ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ആ​ദ്യം പോ​സ്റ്റു ചെ​യ്ത വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബ​ഷീ​റു​കു​ട്ടി​യെ​ന്ന​യാ​ൾ ആ​റു ദി​വ​സം മു​ന്പ് ഈ ​വീ​ഡി​യോ വീ​ണ്ടും ഷെ​യ​ർ ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്.

Related posts

Leave a Comment