ഇതു താ​ര​ക രാ​ജ​ൻ…! ഉ​യ​രം 77 അ​ടി, ര​ണ്ട് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​രം; പാ​ല​ക്കു​ഴി​യി​ൽ ഭീ​മ​ൻ ന​ക്ഷ​ത്രം ഒരുങ്ങി


വ​ട​ക്ക​ഞ്ചേ​രി : ന​ക്ഷ​ത്ര വി​ള​ക്കു​ക​ളു​ടെ സ്റ്റാ​ർ രാ​ജാ​വാ​യി പാ​ല​ക്കു​ഴി​യി​ൽ ഭീ​മ​ൻ ക്രി​സ്മ​സ് ന​ക്ഷ​ത്രം.പാ​ല​ക്കു​ഴി സെ​ന്‍റ് തോ​മ​സ് പ​ള്ളി​ക്കു​ മു​ന്നി​ലാ​ണ് യു​വാ​ക്ക​ളു​ടെ ആ​ഴ്ച​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ൽ ഇ​തു​വ​രെ എ​വി​ടെ​യും നി​ർ​മി​ക്കാ​ത്ത അ​ത്ര വ​ലി​പ്പ​മു​ള്ള ന​ക്ഷ​ത്രം ഒ​രു​ക്കി ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്.

77 അ​ടി​യാ​ണ് ഇ​തി​ന്‍റെ ഉ​യ​രം. 40 അ​ടി വീ​തി​യു​ണ്ട്. ര​ണ്ട് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​രം. 250 മീ​റ്റ​ർ തു​ണി​യി​ലാ​ണു ന​ക്ഷ​ത്രം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

15 ക​വു​ങ്ങ്. തേ​ക്ക്, ആ​ഞ്ഞി​ലി എ​ന്നി​വ​യു​ടെ പ​ട്ടി​ക​ക​ൾ, 25 വ​ലി​യ മു​ള​ക​ൾ, കി​ലോ​ക്ക​ണ​ക്കി​ന് കെ​ട്ടു​ക​ന്പി തു​ട​ങ്ങി​യ​വ​യു​ടെ സം​യോ​ജ​ന​മാ​ണ് ഈ ​താ​ര​കം.

ഈ ​വ​ലി​യ ന​ക്ഷ​ത്ര​ത്തി​നു മു​ക​ളി​ൽ 30 അ​ടി​യി​ൽ മ​റ്റൊ​രു ന​ക്ഷ​ത്ര​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.പ​ള്ളി വി​കാ​രി ഫാ.​ജെ​യിം​സ് വാ​ളി​മ​ല, കൈ​ക്കാ​രന്മാ​രാ​യ സാ​ബു മാ​ളി​ക​പ്പു​റം, ജോ​ർ​ജ് വ​ട​ക്കേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നി​ർ​മ്മാ​ണം.

ദി​വ​സ​വും വൈ​കീ​ട്ട് നാ​ലി​നു തു​ട​ങ്ങി അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന​താ​യി​രു​ന്നു ഓ​രോ ദി​വ​സ​ത്തേ​യും പ​ണി​ക​ൾ.വ​ലി​യ തെ​ങ്ങു​ക​ളി​ൽ ക​പ്പി കെ​ട്ടി ലോ​റി​യു​ടെ​യും പി​ക്ക​പ്പു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ല ദി​ശ​ക​ളി​ലേ​ക്കും വ​ടം​കെ​ട്ടി വ​ലി​ച്ചാ​ണ് ന​ക്ഷ​ത്രം ഉ​യ​ർ​ത്തി​യ​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും വ​ലി​യ ന​ക്ഷ​ത്ര​ങ്ങ​ൾ നി​ർ​മ്മി​ച്ച് പാ​ല​ക്കു​ഴി​ക്കാ​ർ ക​യ്യ​ടി നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ര​യും ഭ​യാ​ന​ക​മാ​യ ഉ​യ​ര​ത്തി​ൽ ന​ക്ഷ​ത്ര​വി​ള​ക്ക് നി​ർ​മി​ച്ച് സ്ഥാ​പി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കൂ​ടി​യാ​യ പോ​പ്പി പ​റ​ഞ്ഞു.

Related posts

Leave a Comment