പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുന്നു. 149 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 72 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
ബിജെപി 76 സീറ്റുകളിലാണ് മുന്നിലുള്ളത്. 101 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡി-യു 63 സീറ്റുകളിലാണ് മുന്നേറുന്നത്.
യാദവ മേഖലകളിലടക്കം ബിജെപിയാണ് മുന്നേറുന്നത്. ആർജെഡിയുടെ ശക്തി കേന്ദ്രങ്ങളിലാണ് ഇതെല്ലാം.

