പണക്കാരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കും ! ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബീഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മറുനാടന്‍ മോഷ്ടാക്കള്‍ക്കും സമീപകാലത്തായി കേരളത്തോടു പ്രിയമാണ് മുമ്പ് ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ താരം ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ്.

ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇര്‍ഫാന്‍ മലയാളികള്‍ക്ക് പരിചിതനായത്.മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളന്‍ ആള് ചില്ലറക്കാരനല്ല.

മോഷണം നടത്തണമെന്ന് വിചാരിച്ചാല്‍ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണില്‍ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റന്‍ ബംഗ്‌ളാവുകളില്‍ മാത്രമാണ് ഓപ്പറേഷന്‍ നടത്തുന്നത്.

പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വന്‍ വിലയുള്ളത് ഉള്‍പ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

ഇര്‍ഫാന്റെ സംഘത്തിലുള്ളവരാകട്ടെ ആധുനിക ടെക്‌നോളജിയെക്കുറിച്ച് നല്ല അറിവുള്ളവരും വിശ്വസ്തരുമാണ്. എന്നാല്‍ എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല.

എവിടെ എങ്ങനെ എപ്പോള്‍ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇര്‍ഫാന്‍ തന്നെയാണ്. മോഷണത്തിന് സ്‌കെച്ചിട്ടാല്‍ ആ വീടിനെക്കുറിച്ച് എല്ലാം വിശദമായി പഠിക്കും.

അതിനനുസരിച്ചാണ് ഓപ്പറേഷന്‍ പ്‌ളാന്‍ചെയ്യുക. അണുവിട തെറ്റാതെ എല്ലാം പ്‌ളാന്‍ ചെയ്യുന്നതിനാല്‍ മിനിട്ടുകള്‍ക്കകം ഓപ്പറേഷന്‍ സക്
്‌സസ്. പിന്നെ മഷിയിട്ടുനോക്കിയാലും പൊലീസിന് തെളിവ് കിട്ടില്ല.

മോഷണം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ സംഘാംഗങ്ങള്‍ക്ക് പറഞ്ഞുറപ്പിച്ച വിഹിതം നല്‍കും. ബാക്കിയെല്ലാം ഇര്‍ഫാനുള്ളതാണ്.

അതുകൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുന്നതിനൊപ്പം പാവങ്ങളെ സഹായിക്കാനും മനസുകാണിക്കും. പണക്കാരുടെ കൈവശമുള്ള ധനം പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

‘ദരിദ്രരുടെ മിശിഹാ’ എന്ന ഓമനപ്പേരും ഇര്‍ഫാനുണ്ട്. പാവങ്ങള്‍ക്കായി മെഡിക്കല്‍ക്യാമ്പുകളും ഇയാള്‍ നടത്തിയിരുന്നു. പേരുകേട്ട ഡോക്ടര്‍മാരെ കൊണ്ടുവരുന്നതിനൊപ്പം ചികിത്സയ്ക്കുവേണ്ട സര്‍വ ചെലവുകളും അയാള്‍ തന്നെ വഹിക്കുകയും ചെയ്യും.

മകളുടെ വിവാഹത്തിനായി ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയാണ് നല്‍കിയത്. റംസാന്‍ സമയത്ത് അദ്ദേഹം പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന നിരവധി കേന്ദ്രങ്ങളും സ്ഥാപിച്ചിരുന്നു.

പാവങ്ങളെ കൈയച്ച് സഹായിച്ചശേഷം മിച്ചവരുന്ന പണം ആഡംബര കാറുകള്‍ വാങ്ങുന്നതിനും അടിപൊളി ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്.

ഒരിക്കല്‍ പിടിക്കപ്പെട്ടപ്പോള്‍ നിരവധി ആഡംബര കാറുകളാണ് ഇര്‍ഫാന്റെ താമസസ്ഥലത്തുനിന്ന് പിടിച്ചെടുത്തത്. രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കണമെന്നും ഇര്‍ഫാന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വിജയിച്ചില്ല. പാവപ്പെട്ടവരെ സഹായിച്ചിരുന്നത് ഈ ലക്ഷ്യം വച്ചായിരുന്നു.

ഇര്‍ഫാന്‍ ഒരു പെരുങ്കളളനാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു എന്നതാണ് സത്യം. ആര്യന്‍ ഖന്ന എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലില്‍ താന്‍ ഒരു വ്യവസായിയാണെന്നാണ് അയാള്‍ പറഞ്ഞിരുന്നത്.

ഡല്‍ഹിയിലും പഞ്ചാബിലും വസ്ത്രവ്യാപാരം നടത്തിയാണ് പണം സമ്പാദിക്കുന്നതെന്നുമാണ് പ്രൊഫൈലില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഭാര്യ ഇയാളുടെ തനി സ്വഭാവം വ്യക്തമായതോടെ രണ്ടുമക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ഇര്‍ഫാന്‍ കള്ളനാണെന്ന് അവര്‍ പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.

ഭാര്യ ഉപേക്ഷിച്ചു പോയതോടെ ഇര്‍ഫാന്‍ ഒരു ഭോജ്പുരി നടിയുമായി അടുപ്പത്തിലായി. അവരെ സന്തോഷിപ്പിക്കാനായി ലക്ഷങ്ങളാണ് പൊടിച്ചത്.

എല്ലാം അണുകിട തെറ്റാതെ ചെയ്യുന്നുണ്ടെങ്കിലും ഇര്‍ഫാന്‍ പിടിയിലായത് തന്റെ കൈയില്‍ നിന്ന് വന്ന ചെറിയൊരു പിഴകൊണ്ടാണ്. മോഷണത്തിന് കയറിയ ഒരു വീട്ടില്‍ തന്റെ കൈവശമുണ്ടായിരുന്ന കാമുകിയുടെ ഫോണ്‍ മറന്നുവച്ചു.

ഇതിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇര്‍ഫാന്‍ പിടിയിലായത്. കുറച്ചുനാള്‍ ജയിലില്‍ കഴിഞ്ഞശേഷം പുറത്തിറങ്ങി വീണ്ടും മോഷണങ്ങള്‍ തുടരുകയായിരുന്നു.

Related posts

Leave a Comment