നമ്പര്‍ വണ്‍ പോലീസിന്റെ നമ്പര്‍ വണ്‍ വീഴ്ച ! ഭീമ ജ്യുവല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ ജാമ്യമെടുത്തു സ്ഥലം കാലിയാക്കി; കേരളാ പോലീസെത്തിയപ്പോള്‍ അടു കിടന്നിടത്ത് പൂട പോലുമില്ല…

ഭീമ ജ്യുവല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി കേരളാ പൊലീസ്. ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിലാണ് മ്യൂസിയം പൊലീസിന് വന്‍വീഴ്ച്ച സംഭവിച്ചത്. ഗോവ പൊലീസില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു. ഇതോടെ മ്യൂസിയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വെറുംകൈയോടെ കേരളത്തിലേക്ക് മടങ്ങേണ്ടിയും വന്നു. കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പ്രതി മുങ്ങാന്‍ കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. വിഷു ദിനത്തിലാണ് കേരളത്തെ ഞെട്ടിച്ച് അതീവ സുരക്ഷയുള്ള ഭീമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ഒടുവില്‍ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിനിടെ…

Read More

പണക്കാരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കും ! ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബീഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാന്റെ പ്രത്യേകതകള്‍ ഇങ്ങനെ…

മറുനാടന്‍ മോഷ്ടാക്കള്‍ക്കും സമീപകാലത്തായി കേരളത്തോടു പ്രിയമാണ് മുമ്പ് ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ താരം ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ്. ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇര്‍ഫാന്‍ മലയാളികള്‍ക്ക് പരിചിതനായത്.മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളന്‍ ആള് ചില്ലറക്കാരനല്ല. മോഷണം നടത്തണമെന്ന് വിചാരിച്ചാല്‍ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണില്‍ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റന്‍ ബംഗ്‌ളാവുകളില്‍ മാത്രമാണ് ഓപ്പറേഷന്‍ നടത്തുന്നത്. പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വന്‍ വിലയുള്ളത് ഉള്‍പ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ഇര്‍ഫാന്റെ സംഘത്തിലുള്ളവരാകട്ടെ ആധുനിക ടെക്‌നോളജിയെക്കുറിച്ച് നല്ല അറിവുള്ളവരും വിശ്വസ്തരുമാണ്. എന്നാല്‍ എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല. എവിടെ എങ്ങനെ എപ്പോള്‍ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇര്‍ഫാന്‍ തന്നെയാണ്. മോഷണത്തിന് സ്‌കെച്ചിട്ടാല്‍…

Read More