മുഖ്യമന്ത്രിയിൽ വിശ്വാസമുള്ളതുകൊണ്ട്..! സോ​ളാ​ർ കേസിലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ഗ​ണേ​ഷ് കു​മാ​റാണെന്ന വെളിപ്പെടുത്തലുമായി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ

വ​ട​ക​ര: സോ​ളാ​ർ കേ​സി​ൽ സു​പ്ര​ധാ​ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ. കേ​സി​ന്‍റെ മു​ഖ്യ​സു​ത്ര​ധാ​ര​ൻ മു​ൻ​മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ആ​ണെ​ന്ന് ബി​ജു രാ​ധാ​കൃ​ഷ്ണ്‍ വ​ട​ക​ര ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചു.

സോ​ളാ​ർ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​രി​താ എ​സ്. നാ​യ​ർ​ക്കു രാ​ഷ്ട്രീ​യ​ക്കാ​രെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് ഗ​ണേ​ഷ് കു​മാ​ർ ആ​ണെ​ന്നു ബി​ജു ആ​രോ​പി​ച്ചു. സോ​ളാ​ർ ഇ​ട​പാ​ടി​ൽ വ​ട​ക​ര​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ബി​ജു രാ​ധാ​കൃ​ഷ്ണ​നെ വി​ചാ​ര​ണ​യ്ക്കു വേ​ണ്ടി വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യി​ലും സോ​ളാ​ർ കേ​സി​ന്‍റെ പോ​ക്കി​ലും വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ഇ​പ്പോ​ൾ ഇ​ക്കാ​ര്യം പ​രാ​തി​യാ​യി ന​ൽ​കാ​ൻ ത​യാ​റാ​യ​തെ​ന്നു ബി​ജു അ​റി​യി​ച്ചു. എ​ഴു​തി​ത്തയാറാ​ക്കി​യ പ​രാ​തി​യി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts