ആ യുവാവ് ആര് ? ‘ഉപ്പും മുളകും’ സീരിയലിലെ നായകന്‍ ബിജു സോപാനത്തിന്റെ മൊബൈല്‍ നമ്പര്‍ നല്‍കി യുവാവിന്റെ തട്ടിപ്പ്; തട്ടിപ്പ് കേട്ട് പൊട്ടിച്ചിരിച്ച് നടന്‍

ചാ​വ​ക്കാ​ട്: മാ​മബ​സാ​റി​ലെ സൂപ്പർമാർക്കറ്റിൽ നിന്നും ഉപ്പും മുളകും സീരിയൽ നടന്‍റെ ഫോൺ നന്പർ നൽകി യുവാവിന്‍റെ തട്ടിപ്പ്. മാ​മാ​ബ​സാ​ർ സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷും സ്വ​നോ​പും ചേ​ർ​ന്നു നടത്തുന്ന മി​നി സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ നി​ർ​മാ​ല്യം സ്റ്റോ​ഴ്സിലാണ് തട്ടിപ്പ് നടന്നത്.

സ്വ​നോ​പി​ന്‍റെ ഭാ​ര്യ ക​വി​ത ക​ട​യി​ൽ ഇ​രി​ക്കു​ന്ന സ​മ​യം ഒ​രു യു​വാ​വ് എ​ത്തി സു​രേ​ഷ് 3500 രൂ​പ ത​രാ​ൻ പ​റ​ഞ്ഞു​വെ​ന്ന് ക​വി​ത​യെ ധ​രി​പ്പി​ച്ചു. ഉ​ട​മ​ക​ളി​ൽ ഒ​രാ​ൾ പ​റ​ഞ്ഞു​വി​ട്ട​ത​ല്ലേ എ​ന്നു ക​രു​തി ക​വി​ത 3500 രൂ​പ കൊ​ടു​ത്തു.

യു​വാ​വ് പോ​കു​ന്പോ​ൾ ത​ന്‍റെ മൊ​ബൈ​ൽ ന​ന്പ​റും ന​ൽ​കി. അ​തി​നു​ശേ​ഷ​മാ​ണ് ക​വി​ത ഉ​ട​മ​ക​ളെ വി​ളി​ച്ച് പ​ണം കൊ​ടു​ത്ത വി​വ​രം പ​റ​യു​ന്ന​ത്. ഇ​രു​വ​രും പ​ണ​ത്തി​നാ​യി ആരെയും അ​യ​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ ഉ​ട​ൻ യു​വാ​വി​ന്‍റെ ന​ന്പ​റി​ൽ വി​ളി​ച്ചു. ഫോ​ണ്‍ എ​ടു​ത്ത​ത് ‘ഉ​പ്പും മു​ള​കും’ സീ​രി​യ​ലി​ലെ നാ​യ​ക​ൻ ബിജു സോ​പാ​നം. ത​ട്ടി​പ്പ് കേ​ട്ട് അ​ദ്ദേ​ഹം പൊ​ട്ടി​ച്ചി​രി​ച്ചു.

Related posts