പരിചയപ്പെട്ടത് വിവാഹ വീട്ടില്‍വച്ച്; നമ്പര്‍ കൈക്കലാക്കി നിരന്തരം വിളി! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

പാ​ലോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​രു​പ​തു​കാ​ര​ൻ ര​ണ്ടു​വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ .ച​ല്ലി​മു​ക്ക് പാ​മ്പു ച​ത്ത മ​ണ്ണ് ശ​ശി വി​ലാ​സ​ത്തി​ൽ യ​ശ്വ​ന്ത് എ​സ്. കു​മാ​റാ​ണ് പാ​ലോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

വി​വാ​ഹ വീ​ട്ടി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ ഫോ​ൺ ന​മ്പ​ർ ക​ര​സ്ഥ​മാ​ക്കി നി​ര​ന്ത​രം വി​ളി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. രാ​ജ​സ്ഥാ​നി​ലേ​ക്ക് ക​ട​ന്ന യ​ശ്വ​ന്തി​നെ തേ​ടി ഒ​രു വ​ർ​ഷം മു​മ്പ് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​യാ​ൾ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കും അ​വി​ടെ നി​ന്ന് ഹൈ​ദ്രാ​ബാ​ദി​ലേ​ക്കും പോ​യി.

​സി​ഐ കെ. ​ബി. മ​നോ​ജ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ഭു​വ​നേ​ന്ദ്ര​ൻ നാ​യ​ർ, എ​എ​സ്ഐ അ​ൻ​സാ​രി, സി‌​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts