അടിപൊളി ജീവിതത്തിന്…! ബൈ​ക്ക് മോ​ഷണം പ​തി​വാ​ക്കി​യ യു​വാ​വും പ്രാ​യ​പൂ​ർ​ത്തി​യാകാത്ത സു​ഹൃ​ത്തും അറസ്റ്റിൽ; മുൻപും ബൈക്ക് മോഷണം നടത്തിയതായി കുട്ടികൾ

കോ​ട്ട​യം: ബൈ​ക്ക് മോ​ഷ്ണം പ​തി​വാ​ക്കി​യ യു​വാ​വി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത സു​ഹൃ​ത്തി​നെ​യും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൈ​പ്പു​ഴ പി​ള്ള​ക്ക​വ​ല ഭാ​ഗ​ത്ത് ഇ​ല്ലി​ച്ചി​റ ഷൈ​ൻ ഷാ​ജി(18), പ​തി​നേ​ഴു​കാ​ര​ൻ എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൈ​പ്പു​ഴ ചാ​മ​ക്കാ​ല വി​ൻ​സെ​ന്‍റ് മാ​ത്യു​വി​ന്‍റെ ബൈ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​ന്‍റെ പോ​ർ​ച്ചി​ൽ നി​ന്നും മോ​ഷ​ണം പോ​യി​രു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ എ​സ്ഐ എം.​എ​സ്. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു ഷൈ​ൻ ഷാ​ജി​യും സു​ഹൃ​ത്തും പി​ടി​യി​ലാ​യ​ത്. ചോ​ദ്യം​ചെ​യ്യ​ലി​ൽ കൈ​പ്പു​ഴ​യി​ലു​ള്ള മ​റ്റു ര​ണ്ടു​വീ​ടു​ക​ളി​ൽ നി​ന്നും ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചി​ട്ടു​ള്ള​താ​യി ഷൈ​ൻ മൊ​ഴി​ന​ൽ​കി.

മോ​ഷ്ടി​ക്കു​ന്ന ബൈ​ക്കു​ക​ൾ പൊ​ളി​ച്ചു​വി​ൽ​കു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഷൈ​ന്‍റെ പി​താ​വ് ക​ഞ്ചാ​വ് കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ്. ഷൈ​ൻ ഷാ​ജി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

Related posts