അമിത വേഗത്തിൽ വിദ്യാർഥികളുടെ ബൈക്ക് യാത്ര; നാട്ടുകാർ ആശങ്കയിൽ; കുട്ടികൾക്ക് ബൈക്ക് നൽകുന്നത്  ലിഹരി മാഫിയ സംഘങ്ങളെന്ന് ആക്ഷേപം

ക​ടു​ത്തു​രു​ത്തി: ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​തു മൂ​ന്ന് പേ​ർ, അ​തും അ​മി​ത വേ​ഗ​ത്തി​ൽ. നി​ര​ത്തു​ക​ളി​ൽ അ​പ​ക​ടം വി​ത​ച്ചു സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളെ ബൈ​ക്ക് ന​ൽ​കി ഉ​പ​യോ​ഗി​ക്കു​ന്ന​തു ല​ഹ​രി മാ​ഫി​യ ആ​ണെ​ന്നു പ​രാ​തി ശ​ക്ത​മാ​കു​ന്നു.

ന​ഗ​ര, ഗ്രാ​മ വ്യത്യാ​സ​മി​ല്ലാ​തെ​യാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പോ​ലും ഇ​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നു പേ​രെ​യും ക​യ​റ്റി അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മു​ഖം ഷാ​ളു​പ​യോ​ഗി​ച്ചും മ​റ്റും മ​റ​ച്ചു യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പി​ന്നി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളും സാ​ധാ​ര​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ​യും വൈ​കൂ​ന്നേ​ര​ങ്ങ​ളി​ലും സ്കൂ​ളു​ക​ളു​ടെ സ​മീ​പ​ത്തു​ള്ള റോ​ഡു​ക​ളി​ൾ ഇ​ത്ത​ര​ക്കാ​രെ കാ​ണാം. യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ബൈ​ക്കി​ലെ പ്ര​ക​ട​നം നാ​ട്ടു​കാ​ർ​ക്കും മ​റ്റു വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഉ​ണ്ടാ​ക്കു​ന്ന ഭീ​ഷണി ചെ​റു​ത​ല്ല. പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന കൗ​മാ​ര​ക്കാ​രും യു​വാ​ക്ക​ളും പ​ല​പ്പോ​ഴും ല​ഹ​രി ഉ​പ​യോ​ഗി​ച്ചു വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രാ​ണ്. പ​ല​യി​ട​ത്തും ലൈ​സ​ൻ​സ് പോ​ലും ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണു ബൈ​ക്കി​ൾ അ​മി​ത വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്.

പ​ല പ്ല​സ്ടൂ സ്കൂ​ളി​ലെ​യും ആ​ണ്‍, പെ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ട്ട​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും എ​ത്തി​യ​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ സ്കൂ​ളി​നു സ​മീ​പ​ത്തെ പ​രി​ച​യ​ക്കാ​രു​ടെ വീ​ടു​ക​ളി​ൽ വ​യ്ക്കു​ന്ന പ​തി​വാ​ണ്. ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന പ​ല​രു​ടെ​യും സ്വ​ന്ത​മ​ല്ല ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള ബൈ​ക്ക് എ​ന്ന​താ​ണ് മ​റ്റൊ​രു സ​ത്യം. സാ​ന്പ​ത്തി​ക ശേ​ഷി ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളും വ​ൻ വി​ല വ​രു​ന്ന ആ​ഡം​ബ​ര ബൈ​ക്കു​ക​ളി​ൽ ക​റ​ങ്ങു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പെ​ടു​ന്ന​ത്.

ക​ഞ്ചാ​വ് മാ​ഫി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബൈ​ക്കും മൊ​ബൈ​ൽ ഫോ​ണും ന​ൽ​കി വ​ശ​ത്താ​ക്കി ക​ഞ്ചാ​വ് വി​ൽ​പ​ന വ്യാ​പ​ക​മാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്. നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും അ​രോ​ച​മു​ണ്ടാ​ക്കും വി​ധ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ബൈ​ക്കു​ക​ളി​ലെ പ​ര​ക്കം പാ​ച്ചി​ൽ. യൂ​ണി​ഫോം ധ​രി​ച്ചു വീ​ടു​ക​ളി​ൽ നി​ന്നി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വീ​ട്ടു​കാ​ര​റി​യാ​തെ ബാ​ഗി​നു​ള്ളി​ൽ ക​രു​തു​ന്ന മ​റ്റൊ​രു ജോ​ടി വ​സ്ത്ര​വും ക​രു​തും.

സ്കൂ​ളി​നു സ​മീ​പ​മെ​ത്തി യൂ​ണി​ഫോം മാ​റി​യ ശേ​ഷം ആ​ണ് ബൈ​ക്കി​ൽ ക​റ​ങ്ങു​ന്ന​ത്. ക​ഞ്ചാ​വു മാ​ഫി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ബൈ​ക്കു​ക​ൾ ന​ൽ​കി ഇ​വ​ർ മു​ഖേ​ന ക​ഞ്ചാ​വ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​വേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണെ​ങ്കി​ൽ പ​ല​പ്പോ​ഴും പ​രി​ച​യ​ക്കാ​രെ വി​ളി​പ്പി​ച്ചു വി​ടു​ക​യാ​ണു പ​തി​വ്. ഇ​തി​നാ​ൽ ബൈ​ക്കു​ക​ളി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന ക​ഞ്ചാ​വും മ​റ്റും പി​ടി​ക്ക​പ്പെ​ടാ​റി​ല്ല.

താ​ലൂ​ക്കി​ലെ ഒ​രു സ്കൂ​ളു​ക​ളി​ൽ വാ​ർ​ഷി​ക ആ​ഘോ​ഷ​ത്തി​നു വി​ദ്യാ​ർ​ഥി​ക​ൾ മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഭ​വം സം​ബ​ന്ധി​ച്ചു അ​ധ്യാ​പ​ക​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts