താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​തകം! ജാ​മ്യം ലഭിച്ച് ഒ​രുവ​ർ​ഷം ക​ഴി​ഞ്ഞ് പ്രതി പു​റ​ത്തി​റ​ങ്ങുന്നു

കോ​ട്ട​യം: താ​ഴ​ത്ത​ങ്ങാ​ടി ഇ​ര​ട്ട​ക്കൊ​ല​പാ​തക​ക്കേ​സി​ൽ പ്ര​തി ബി​ലാ​ൽ ജാമ്യത്തി ലിറങ്ങുന്നു. ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ടശേഷം ഒ​രുവ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ബി​ലാ​ൽ പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

താ​ഴ​ത്ത​ങ്ങാ​ടി ദ​മ്പ​തി​മാ​രെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ പാ​റ​പ്പാ​ടം വേ​ളൂ​ർ മാ​ലി​യി​ൽ പ​റ​മ്പി​ൽ ബി​ലാ​ലി(24)​ന് പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ ജ​ഡ്ജി ജ​യ​ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ജാ​മ്യം അ​നു​വ​ദി​ച്ചിരുന്നു.

ജാ​മ്യം അ​നു​വ​ദി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ജാ​മ്യ​ക്കാ​ര​ന്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലും മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നാ​ലു​മാ​ണ് ബി​ലാ​ലി​ന്‍റെ ജ​യി​ൽ മോ​ച​നം വൈ​കി​യ​ത്.

2020 ജൂ​ൺ ഒ​ന്നി​നാ​ണ് താ​ഴ​ത്ത​ങ്ങാ​ടി പാ​റ​പ്പാ​ടം ഷാ​നി മ​ൻ​സി​ൽ ഷീ​ബ (60), മു​ഹ​മ്മ​ദ് സാ​ലി (65) എ​ന്നി​വ​ർ വീ​ടി​നു​ള്ളി​ൽ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഷീ​ന വീ​ട്ടി​ൽ വ​ച്ചു ത​ന്നെ​യും ഭ​ർ​ത്താ​വ് സാ​ലി നാ​ൽ​പ​ത് ദി​വ​സ​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെയ്തു.

ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​ന്ന​ത് താ​മ​സി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ചാ​ര​ണ വൈ​കും എ​ന്ന പ്ര​തി​ഭാ​ഗ​ത്തിന്‍റെ വാ​ദം അം​ഗീ​ക​രി​ച്ചാ​ണു കോ​ട​തി പ്ര​തി​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Related posts

Leave a Comment