ഭാ​ഷാ വൈ​വി​ധ്യം ഒ​ത്തുചേ​ർ​ന്നു; ക​ട്ട​പ്പ​ന​യി​ൽ വേ​റി​ട്ട ആ​ഘോ​ഷം; പങ്കെടുത്തത് ആയിരത്തോളം പേര്‍

ഇ​ടു​ക്കി: ഭാ​ഷാ​വൈ​വി​ധ്യ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ഒ​രു വ്യ​ത്യ​സ്ത ക്രി​സ്മ​സ് ആ​ഘോ​ഷം. ആ​യി​ര​ത്തോ​ളം അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

ക​ട്ട​പ്പ​ന പ​വ​ർ ഇ​ൻ ജീ​സ​സ് മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കേ​ക്കു വി​ത​ര​ണ​വും വി​വി​ധ ഭാ​ഷ​ക​ളി​ലെ ഗാ​ന​ങ്ങ​ളും നൃ​ത്ത​വും ആ​ഘോ​ഷ​ത്തി​ന് മി​ക​വേ​കി.

ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് ഞാ​യ​റാ​ഴ്ച ആ​യി​രു​ന്ന​തി​നാ​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​വു​മാ​ണ് ക​ട്ട​പ്പ​ന​യി​ൽ ക്രി​സ്മ​സ് നാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ക​ട്ട​പ്പ​ന പ​വ​ർ ഇ​ൻ ജീ​സ​സ് മി​നി​സ്ട്രീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ള്ളി​ക്ക​വ​ല സി​എ​സ്ഐ ഗാ​ർ​ഡ​നി​ൽ ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷം വൈ​എം​സി​എ എ​ഡ്യു​ക്കേ​ഷ​ൻ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൃ​ത്ത​ച്ചു​വ​ടു​ക​ളോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വേ​ദി​യി​ലേ​യ്ക്ക് തൊ​ഴി​ലാ​ളി​ക​ൾ ആ​ന​യി​ച്ച​ത്. ഹി​ന്ദി, സ​ന്താ​ളി, ശാ​ദ്രി, ആ​സാ​മീ​സ്, ബം​ഗാ​ളി, നേ​പ്പാ​ളി, ഒ​ഡി​യ, പ​ഞ്ചാ​ബി, മി​സോ, ത​മി​ഴ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം തു​ട​ങ്ങി ഭാ​ഷ​ക​ളി​ൽ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ദി​വാ​സി നൃ​ത്ത​വും പ​രി​പാ​ടി​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. ജ​ന പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക നേ​താ​ക്ക​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു.

Related posts

Leave a Comment