ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു; സ്ഥി​രീ​ക​രി​ച്ച് ട്രം​പ്

ന്യൂ​യോ​ർ​ക്ക്: അ​ൽ​ക്വ​യ്ദ സ്ഥാ​പ​ക​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ ഹം​സ ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ടു. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഫ്ഗാ​ൻ-​പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണു ഹം​സ കൊ​ല്ല​പ്പെ​ട്ട​തെ​ന്നു ട്രം​പി​ന്േ‍​റ​താ​യി വൈ​റ്റ് ഹൗ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ഹം​സ ബി​ൻ ലാ​ദ​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ചു നേ​ര​ത്തെ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ തി​യ​തി​യോ സ്ഥ​ല​മോ മ​റ്റു വി​വ​ര​ങ്ങ​ളോ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

ഫെ​ബ്രു​വ​രി​യി​ൽ ഹം​സ ബി​ൻ ലാ​ദ​ന്‍റെ ത​ല​യ്ക്ക് അ​മേ​രി​ക്ക വി​ല​യി​ട്ടി​രു​ന്നു. അ​ൽ​ക്വ​യ്ദ നേ​താ​വാ​യ ഹം​സ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 7,08,00,000 രൂ​പ) വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ ഹം​സ ബി​ൻ ലാ​ദ​ൻ ഉ​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. അ​ഫ്ഗാ​ൻ-​പാ​ക്കി​സ്ഥാ​ൻ മേ​ഖ​ല​യി​ൽ വി​വി​ധ തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​തു ഹം​സ​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യ്ക്കും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും എ​തി​രാ​യി ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത് ഹം​സ വീ​ഡി​യോ ഓ​ഡി​യോ ടേ​പ്പു​ക​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ഹം​സ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പോ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വോ ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

2011-ൽ ​പാ​ക്കി​സ്ഥാ​നി​ലെ അ​ബോ​ട്ടാ​ബാ​ദി​ൽ യു​എ​സ് സേ​ന​യാ​ണ് ലാ​ദ​നെ വ​ധി​ക്കു​ന്ന​ത്. ഈ ​സ​മ​യം ഹം​സ ഇ​റാ​നി​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ആ​യി​രു​ന്നെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്.

Related posts