സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് വിദ്യാർഥി ജീവനൊടുക്കിയ സംഭവം:  പോലീസ് അന്വേഷണം ആരംഭിച്ചു

കോ​ട്ട​യം: സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക​പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി ബി​ന്‍റോ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന പി​താ​വ് ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മൊ​ഴി​യി​ൽ പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച ബി​ന്‍റോയു​ടെ സ​ഹ​പാ​ഠി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ മൊ​ഴി​കൂ​ടി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ് ര​ജി​സ​്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ കേ​സ് ഏ​തെല്ലാം വ​കു​പ്പി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യു​ള്ളൂവെ​ന്ന് പ​ള്ളി​ക്ക​ത്തോ​ട് എ​സ്ഐ പ​റ​ഞ്ഞു. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ത​ന്‍റെ മ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വീ​ട്ടി​ലെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പി​താ​വ് ഈ​പ്പ​ൻ വ​ർ​ഗീ​സ് ആ​വ​ർ​ത്തി​ച്ചു. ര​ണ്ടാം​ടേ​മി​ൽ ര​ണ്ടു​ വി​ഷ​യ​ത്തി​നു തോ​റ്റി​രു​ന്നു. ഇ​തി​നാ​ൽ പ​ത്താം​ക്ലാ​സി​ലേ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​പ്പോ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ദേ​ശി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് മ​റ്റൊ​രു സ്കൂ​ളി​ൽ പ്ര​വേ​ശ​നം ത​ര​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നൊ​പ്പം പ​ത്താം​ക്ലാ​സി​ലേ​ക്കാ​യി ന​ൽ​കി​യ പു​സ്ത​ക​ങ്ങ​ൾ തി​രി​കെ വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മം മൂ​ല​മാ​ണ് ബി​ന്‍റോ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ന്പാ​ടി ക്രോ​സ്റോ​ഡ്സ് സ്കൂ​ളി​ലെ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി വാ​ഴൂ​ർ 14-ാം മൈ​ൽ പൊ​ടി​പാ​റ​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ബി​ന്‍റോ​യെ (14) വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ലാണ് ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 3.45നാ​ണ് സം​ഭ​വം. പ​ത്താം​ക്ലാ​സിൽ നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തി​നാ​യി ചി​ല വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ക്കു​കു​റ​ഞ്ഞ ബി​ന്‍റോ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളോ​ട് ടി​സി വാ​ങ്ങി പോ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു.

ബി​ന്‌റോയു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​ വേ​ണ​മെ​ന്നാ​ണ് എ​സ്എ​ഫ്ഐ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

ഈ​ ആ​വ​ശ്യ​മു​ന്ന​യി​ച്ച് എ​സ് എ​ഫ്ഐ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് അ​ക്ര​മാ​സ​ത​ക​മാ​യി​രു​ന്നു. സ്കൂ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 200പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് റീ​ത്തു​വ​ച്ചാ​ണു പ്ര​തി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.ചു

Related posts