പാലക്കാട്ടും പക്ഷിപ്പനി ഭീതി; തോ​ല​ന്നൂ​രി​ൽ 60 താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ ച​ത്തു; നാട്ടുകാർ ഭീതിയിൽ

പാ​ല​ക്കാ​ട്: തോ​ല​ന്നൂ​രി​ൽ 60 താ​റാ​വ് കു​ഞ്ഞു​ങ്ങ​ൾ ച​ത്തു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​ച്ച താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ​യാ​ണു ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ഗ​സം​ര​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല​യി​ൽ വ്യാ​പ​ക​മാ​യി വ​വ്വാ​ലു​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി വ​വ്വാ​ലു​ക​ളു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ക്കുകയും ചെയ്തു.

ച​ത്ത വ​വ്വാ​ലു​ക​ളെ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തു നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്താ​ണു വ​വ്വാ​ലു​ക​ളെ സം​സ്ക​രി​ച്ച​ത്.

സ​മീ​പ പ​ഞ്ചാ​യ​ത്താ​യ കൊ​ടി​യ​ത്തൂ​രി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്. കൊ​ടി​യ​ത്തൂ​രി​ൽ പ​ക്ഷി​പ്പ​നി പ​ക​ർ​ന്ന​ത് ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളി​ലൂ​ടെ ആ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും.

കൊ​ടി​യ​ത്തൂ​രി​ലെ ഫാ​മി​ൽ കോ​ഴി​ക​ളെ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു. 2,000 കോ​ഴി​ക​ളാ​ണ് ഇ​വി​ടെ രോ​ഗ​ബാ​ധ​യാ​ൽ ച​ത്ത​ത്. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് സെ​റീ​ന​യു​ടെ ഫാ​മി​ൽ നി​ന്ന് കോ​ഴി​ക​ൾ ച​ത്ത് തു​ട​ങ്ങി​യ​ത്. ഭോ​പ്പാ​ലി​ലെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment