ജ​ന്മ​ദി​നം സ​ഹ​പാ​ഠി​ക​ൾ​ക്കൊ​പ്പം ആ​ദ്യ​മാ​യ് ആ​ഘോ​ഷി​ച്ച് എ​ട്ട് വ​യ​സു​കാ​ര​ൻ, കൂ​ട്ടു​കാ​ർ ന​ൽ​കി​യ പി​റ​ന്നാ​ൾ സ​മ്മാ​നം ക​ണ്ട് പൊ​ട്ടി​ക​ര​ഞ്ഞ് വി​ദ്യാ​ർ​ഥി; ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ

ന​മ്മ​ൾ​ക്ക് നി​സാ​ര​മെ​ന്ന് തോ​ന്നു​ന്ന ചെ​റി​യ സം​ഭ​വ​ങ്ങ​ൾ മ​റ്റ് ചി​ല​ർ​ക്ക് ജീ​വി​ത​ത്തി​ലെ വി​ല​പ്പെ​ട്ട മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കാം. ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത് അ​ത്ര പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. ന​മ്മ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ എ​പ്പോ​ഴും കാ​ണാ​റു​ള്ള​താ​ണ്. എ​ന്നാ​ൽ ഇ​വി​ടെ ഒ​രു വ്യ​ത്യ​സ്ത ഉ​ണ്ട്.

സ്കൂ​ളി​ൽ ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യു​ടെ ജ​ന്മ​ദി​നം കുട്ടികൾ ആ​ഘോ​ഷി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ​കൊ​ളം​ബി​യ​യി​ലെ എ​ബെ​ജി​ക്കോ​യി​ൽ നി​ന്നു​ള്ള എട്ട് വ​യ​സ്സു​കാ​ര​ൻ എ​യ്ഞ്ച​ൽ ഡേ​വി​ഡ്  കു​ടും​ബ​ത്തി​ന്‍റെ പ​രി​മി​ത​മാ​യ വ​രു​മാ​നം കാ​ര​ണം ത​ന്‍റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​റി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ധ്യാ​പി​ക കാ​സ​സ് സി​മെ​നോ, എ​യ്ഞ്ച​ൽ ഡേ​വി​ഡി​ന്‍റെ എ​ട്ടാം ജ​ന്മ​ദി​നം ക്ലാ​സി​ലെ മ​റ്റ് കു​ട്ടി​ക‍​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ അ​ധ്യാ​പി​ക​യും എ​യ്ഞ്ച​ലി​ന്‍റെ സ​ഹ​പാ​ഠി​ക​ളും ചേ​ർ​ന്ന് സ്‌​കൂ​ളി​ൽ വെ​ച്ച് അ​വ​ന് ഒ​രു അ​പ്ര​തീ​ക്ഷി​ത ജ​ന്മ​ദി​ന പാ​ർ​ട്ടി ന​ട​ത്താ​നു​ള്ള ഒ​രു പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചു. 

ക്ലാ​സ് മു​റി​യു​ടെ മു​ന്നി​ലെ​ത്തി​യ എ​യ്ഞ്ച​ൽ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും അ​ധ്യാ​പി​ക​യും ചേ​ർ​ന്ന് ഒരുക്കിയ സമ്മാനം ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ ഹാ​ർ​പ്പി ബെ​ർ​ത്ത് ഡേ ​എ​ന്ന് പാ​ടി​യ​തോ​ടെ അ​വ​ൻ സ​ന്തോ​ഷം​കൊ​ണ്ട് മു​ഖം​പൊ​ത്തി ക​ര​യാ​നും തു​ട​ങ്ങി. പി​ന്നാ​ലെ ഇ​ത് ക​ണ്ട അ​വ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ എ​ല്ലാ​വ​രും കൂ​ടി ഓ​ടി വ​ന്ന് അ​വ​നെ കെ​ട്ടി​പ്പി​ടി​ച്ചു. 

ഈ ​വീ​ഡി​യോ വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ പ്ര​ച​രി​ച്ച​തി​ന് ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഈ ​സ്നേ​ഹ​സ​മ്മാ​ന​ത്തെ ആ​ളു​ക​ൾ പ്ര​ശം​സി​ച്ചു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മാ​ത്രം വീ​ഡി​യോ 25 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഒ​രു ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

Related posts

Leave a Comment