ക​ൽ​പ്പാ​ത്തി രഥോത്സവം; തേ​രി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ മൂ​ന്നാം ത​ല​മു​റ​യി​ലേ​ക്ക്


ജോ​സ് ചാ​ല​യ്ക്ക​ൽ
പാ​ല​ക്കാ​ട്: ക​ൽ​പ്പാ​ത്തി തേ​രി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ മൂ​ന്നാം ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി നി​ൽ​ക്കു​മ്പോ​ൾ നാ​ലു പ​തി​റ്റാ​ണ്ടി​ന്‍റെ പാ​ര​മ്പ​ര്യ​മാ​ണ് മൂ​ന്നാം ത​ല​മു​റ​യി​ലെ പു​ത്തൂ​ർ ന​ട​രാ​ജ​ന് പ​റ​യാ​നു​ള്ള​ത്.

മു​ത്ത​ച്ഛ​ൻ തു​ട​ങ്ങി​വ​ച്ച ഈ ​ജോ​ലി ഒ​രു പു​ണ്യ പ്ര​വൃ​ത്തി കൂ​ടി​യാ​ണെ​ന്ന ചി​ന്ത​യി​ലാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ന​ട​രാ​ജ​ൻ പ​റ​ഞ്ഞു.മു​ത്ത​ച്ഛ​ൻ കു​ഞ്ചു ആ​ശാ​രി, അ​ച്ഛ​ൻ വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് മു​ൻ ത​ല​മു​റ​ക്കാ​ർ.

ഓ​രോ വ​ർ​ഷ​വും ക​ൽ​പ്പാ​ത്തി തേ​ര് ഉ​ത്സ​വം ക​ഴി​ഞ്ഞാ​ൽ തേ​ര് മൂ​ടി​യി​ടും. പി​ന്നെ അ​ടു​ത്ത വ​ർ​ഷം ര​ഥോ​ത്സ​വ​ത്തി​നേ തു​റ​ക്കു​ള്ളൂ.ആ ​സ​മ​യ​ത്ത് ച​ക്ര​ങ്ങ​ളു​ടെ ചാ​ഴി​യാ​ണി​യി​ൽ ഗ്രീ​സി​ടു​ക, ഇ​ള​കി​യ ന​ട്ടും ബോ​ൾ​ട്ടും മു​റു​ക്കു​ക, ​കൊ​ത്തു​പ​ണി​ക​ൾ പ​രി​ശോ​ധി​ച്ച് കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ചെ​യ്യു​ക.


ഈ ​മാ​സം 14 മുതൽ 16 വരെ തീയ​തി​ക​ളി​ലാ​ണ് ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വം. എ​ട്ടി​ന് ഉ​ത്സ​വ​ത്തി​നു കൊ​ടി​യേ​റും.

Related posts

Leave a Comment