ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്ത​ൻ! ഫ്രാ​ങ്കോ​യ്ക്കെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോടതി

കോ​ട്ട​യം: ക​ന്യാ​സ്ത്രീ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്ത​ൻ. കോ​ട്ട​യം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​റാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

ഫ്രാ​ങ്കോ​യ്ക്കെ​തി​രെ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോടതി വ്യ​ക്ത​മാ​ക്കി.

വിധി കേട്ടതിന് ശേഷം ദൈവത്തിന് സ്തുതിയെന്ന് പ്രതികരിച്ച ബിഷപ്പ് കോടതി മുറിക്ക് പുറത്തിറങ്ങിയതിനു ശേഷം പൊട്ടിക്കരഞ്ഞു.

കേ​സി​ൽ വി​ധി പ​റ​യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​ക്ക് സ​മീ​പം വ​ൻ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളാ​ണ് പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ബാ​രി​ക്കേ​ഡു​ക​ൾ ഉ​യ​ർ​ത്തു​ക​യും കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​ട​തി​ പ​രി​സ​ര​ത്ത് വി​ന്യ​സി​ക്കു​ക​യും ചെ​യ്തിരുന്നു. ബോം​ബ്, ഡോ​ഗ് സ്ക്വാ​ഡു​ക​ളും കോ​ട​തി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment