സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്! പ്ര​ധാ​ന പ്ര​തി ഒ​ളി​വി​ല്‍​ത​ന്നെ; അന്വേഷണം ഊര്‌ജിതമാക്കി പോലീസ്

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച​തു സം​ബ​ന്ധി​ച്ച കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി ഇ​പ്പോ​ഴും ഒ​ളി​വിൽ.

ഇ​യാ​ള്‍​ക്കാ​യി പോലീസ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​. ഇ​ടു​ക്കി വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​യാ​ണു കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ​ന്നാ​ണു സൂ​ച​ന. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കൊ​ണ്ടോ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക.

സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ന​ജീ​ബി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തൃ​ക്കാ​ക്ക​ര​യ്ക്കു സ​മീ​പം ജ​ഡ്ജി​മു​ക്ക് എ​ന്ന സ്ഥ​ല​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ലും കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ഫ്‌​ളാ​റ്റി​ലു​മാ​ണ് ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ സ​മാ​ന്ത​ര എ​ക്സ്ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ടെ​ലി​കോം വ​കു​പ്പ് ന​ല്‍​കി​യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. സം​ഘം ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റ​ട​ക്കം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

തൃ​ക്കാ​ക്ക​ര​യി​ല്‍​നി​ന്നും ഒ​രു ക​മ്പ്യൂ​ട്ട​റും ര​ണ്ട് മോ​ഡ​വും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഗ​ര​ത്തി​ലെ ഫ്‌​ളാ​റ്റി​ല്‍​നി​ന്നു ക​മ്പ്യൂ​ട്ട​റു​ക​ളും മോ​ണി​റ്റ​റും ഇ​ന്‍റര്‍​നെ​റ്റ് ക​ണ​ക്ഷ​ന് ഉ​പ​യോ​ഗി​ച്ച റൗ​ട്ട​റു​മാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

വി​ദേ​ശ​ത്തു​നി​ന്നും വ​രു​ന്ന ടെ​ലി​ഫോ​ണ്‍ കോ​ളു​ക​ള്‍ ടെ​ലി​കോം വ​കു​പ്പ് അ​റി​യാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് എ​ത്തി​ക്കു​ക​യാ​ണു സ​മാ​ന്ത​ര എ​ക്സ്ചേ​ഞ്ചു​ക​ളു​ടെ രീ​തി. പി​ടി​ച്ചെ​ടു​ത്ത ക​മ്പ്യൂ​ട്ട​ര്‍ ഉ​ള്‍​പ്പെ​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണു പോ​ലീ​സ്.

Related posts

Leave a Comment