കാ​റി​ൽ ര​ണ്ട് കോ​ടി രൂ​പ​യു​മാ​യി ബി​ജെ​പി ഓ​ഫീ​സ് സെ​ക്ര​ട്ട​റി; വ​ല​യി​ൽ കു​രു​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ്

ബം​ഗ​ളൂ​രു: കാ​റി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ര‍​ണ്ടു കോ​ടി രൂ​പ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ബി​ജെ​പി ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യ​ട​ക്കം ര​ണ്ടുപേ​ർ പി​ടി​യി​ൽ. ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സി​ലെ സെ​ക്ര​ട്ട​റി ലോ​കേ​ഷ്, വേ​ങ്കി​ടേ​ഷ് പ്ര​സാ​ദ്, ഗം​ഗാ​ധ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ർ​ണാ​ട​ക​യി​ലെ ചാം​രാ​ജ്പേ​ട്ട് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ‍​ർ പി​ടി​യി​ലാ​യ​തെ​ന്നു ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

പ​ണം ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്നു ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി.

പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം നി​യ​മ​വി​ധേ​യ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദാ​യ​നി​കു​തി നി​യ​മ​ലം​ഘ​ന​മി​ല്ലെ​ന്ന് അ​വ‍​ർ അ​റി​യി​ച്ചു.

എ​ന്നാ​ൽ, തെ​ര‌​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​തി​നും പ​ണം ആ​ർ​ക്ക് കൊ​ടു​ക്കാ​നാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ലും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്തു.

Related posts

Leave a Comment