കണ്ണൂർ കൂ​ട്ടു​പു​ഴ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ല്ല; മാ​യം ക​ല​ർ​ന്ന ഭക്ഷ്യവ​സ്തു​ക്ക​ൾ സംസ്ഥാനത്തേക്ക് ഒ​ഴു​കു​ന്നു

ഇ​രി​ട്ടി: അ​ന്ത​ർ സം​സ്ഥാ​ന അ​തി​ർ​ത്തി​യ കണ്ണൂർ കൂ​ട്ടു​പു​ഴ​യി​ലെ കേ​ര​ള​ത്തി​ന്‍റെ ചെ​ക്ക് പോ​സ്റ്റി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ സം​വി​ധാ​ന​മി​ല്ലാ​ത്തു മ​റ​യാ​ക്കി മാ​യം ക​ല​ർ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്കു വ്യാ​പ​ക​മാ​യി ക​ട​ത്തു​ന്നു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽനിന്ന് കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടുവ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ച്ചു ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യശേഷം മാത്രം ക​ട​ത്തിവി​ടുക എ​ന്ന നി​ബ​ന്ധ​ന നി​ല​നി​ൽ​ക്കെ​യാ​ണ് കൂ​ട്ടു​പു​ഴ​യി​ലൂ​ടെ മാ​യം ക​ല​ർ​ന്ന വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്കു വ്യാ​പ​മാ​യി ക​ട​ത്തി വ​രു​ന്ന​ത്.

പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, തേ​ൻ, പ​ച്ച മ​ത്സ്യം എ​ന്നി​വ ഒ​രു പ​രി​ശോ​ധ​ന​യും കൂ​ടാ​തെ​യാ​ണ് കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​തെന്ന് ഭ​ക്ഷ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ത​ന്നെ പ​റ​യു​ന്നു. ചെ​ന്നൈ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു പ്ര​ത്യേ​ക​ ലോ​റി​ക​ളി​ൽ കൊ​ണ്ടു വ​രു​ന്ന രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ന്ന മ​ത്സ്യ​മു​ൾ​പ്പെ​ടെ​യാ​ണ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​ന്‍റെ മ​റ​വി​ൽ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഇ​വയുടെ ഗുണനിലവാരത്തെക്കുറിച്ചോ; എ​വി​ടേ​ക്കു കൊ​ണ്ടുപോ​കു​ന്ന​തെ​ന്നോ, എ​വി​ടെ​ വിൽപ്പന ന​ട​ത്തു​ന്ന​തെ​ന്നോ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കൊ​ന്നും അ​റിയില്ല. പ​രി​ശോ​ധ​നാ സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ​ത്ത​യി​ൽ ചെ​ന്നൈ​യി​ൽനിന്നെത്തിക്കുന്ന പ​ഴ​കി​യ മീ​നു​ക​ൾ സംസ്ഥാനത്തെ മാർക്കറ്റിൽ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം.

കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ൾ മീ​നും തേ​നും
തമിഴ്നാട്, ആ​ന്ധ്ര എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഴു​കാ​തി​രി​ക്കാ​ൻ രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മീ​നു​ക​ൾ വ്യാ​പ​ക​മാ​യി അ​തി​ർ​ത്തി ക​ട​ന്നെ​ത്തു​ന്നു​ണ്ടെ​ന്നാ​ണു വി​വ​രം. കേ​ര​ളീ​യ​ർ​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട കേ​ത​ൽ മ​ത്സ്യ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. ചെ​ന്നൈ​യി​ൽ പൊ​തു​വെ 50 മു​ത​ൽ 100 രൂ​പ​യ്ക്കു വ​രെ വി​ൽപ്പന ന​ട​ത്തു​ന്ന ഇ​ത് കേ​ര​ള​ത്തി​ലെ​ത്തി​ച്ചാ​ൽ കി​ലോ​ഗ്രാ​മി​ന് 250 രൂ​പ വ​രെ​യാ​ണ് വി​ല. ഇ​തി​ലെ ലാ​ഭം തി​രി​ച്ച​റി​ഞ്ഞ വ്യാ​പാ​രി​ക​ളാ​ണു രാ​സ​വ​സ്തു​ക്ക​ൾ ചേ​ർ​ത്ത മീ​ൻ കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തുന്നത്.
ആ​രോ​ഗ്യവി​ഭാ​ഗം പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​ത് മറയാക്കി മീ​ൻ ലോ​റി​ക​ൾ കൂടുതലായും സംസ്ഥാനത്തേക്കെത്തുന്നത് കൂട്ടുപുഴ വഴിയാണ്.
ക​ർ​ണാ​ട​ക​യി​ൽനിന്നെത്തു​ന്ന തേ​നി​ന്‍റെ കാ​ര്യ​ത്തി​ലും സ​മാ​ന​സ്ഥി​തി​യാ​ണ്. ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യു​ടെ രേ​ഖ​ക​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് ഇ​വ​യും എ​ത്തു​ന്ന​ത്. ഇ​വ​യെ​ല്ലാം ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കും. പോ​ലീ​സ്, എ​ക്‌​സൈ​സ് , ആ​ർ​ടി​ഒ ചെ​ക്പോ​സ്റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും കൂ​ട്ടു​പു​ഴ​യി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം കൂ​ടി അ​ടി​യ​ന്തര​മാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts

Leave a Comment